സ്ത്രീ സുരക്ഷയില്ലാത്ത പിണറായി ഭരണം

മലപ്പുറം : തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം തേഞ്ഞിപ്പലത്തെ പെൺകുട്ടി മുൻപും പല തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്ന് പെൺകുട്ടിയുടെ അമ്മ.

പോക്സോ കേസിലെ ഇരയായ പെൺകുട്ടി ഇതിന് മുമ്പും പല തവണ കൈഞരമ്പ് മുറിയ്ക്കുകയും ഉറക്കഗുളികകൾ കഴിക്കുകയും ചെയ്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ അവളെ കൗൺസലിംഗിനും ചികിത്സയ്ക്ക് വിധേയയാക്കണമെന്നും ശിശുസംരക്ഷണകേന്ദ്രത്തിലെത്തിക്കണമെന്നും താൻ അധികൃതരോട് പല കുറി പറഞ്ഞെങ്കിലും ആരും കേട്ടില്ലെന്നും അമ്മ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ തന്നെയാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടിയത്.

വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി അമ്മ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചത്.

തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൂട്ട ബലാത്സംഗക്കേസ് അടക്കം ആകെ ആറ് പോക്സോ കേസുകളിൽ ഇരയാണ് പെൺകുട്ടി. അടുത്ത ബന്ധുക്കളടക്കമുള്ളവരാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിലെ പ്രതികൾ.

കേസ് നടപടികൾ തുടരുന്നതിനിടെ പെൺകുട്ടി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു. പല തവണ ആത്മഹത്യാ ശ്രമങ്ങൾ കുട്ടി നടത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലീസ് പിന്തുണ നല്‍കിയില്ലെന്ന് അമ്മ പറയുന്നു.

സംസ്ഥാനത്ത് പിണറായി സർക്കാരിന്റെ ഭരണകാലത്ത് നിരവധി പീഡനകേസുകളാണ് റിപ്പോർട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. കൃത്യമായ ഒരിടപെടലും നടത്താൻ സർക്കാരിന് ആവുന്നില്ല.

 

Top