ത്രിപുരയില്‍ വ്യാപക അക്രമം; സിപിഎം ഓഫീസുകള്‍ നശിപ്പിക്കപ്പെട്ടു; ജനങ്ങള്‍ക്ക് നേരെയും അതിക്രമം

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപിയും സഖ്യകക്ഷിയായ ഐപിഎഫ്ടിയും വ്യാപക അക്രമങ്ങള്‍ നടത്തുന്നതായി ആരോപം. നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട പെണ്‍കുട്ടിക്ക് ബലാത്സംഗഭീഷണി. വീടിനു പുറത്തിറങ്ങാനാവില്ലെന്നും തന്റെ നാട്ടുകാരെയും വീട്ടുകാരെയും ഓര്‍ത്ത് ഉറങ്ങാനാവില്ലെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ബിജെപി ഐപിഎഫ്ടി സംഘം അക്രമിക്കുകയുണ്ടായി. ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഈ അക്രമങ്ങളുടെ ദൃശ്യങ്ങളാണ് 19കാരിയായ പെണ്‍കുട്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ബലാത്സംഗഭീഷണി ഉണ്ടായതെന്ന് പെണ്‍കുട്ടി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ത്രിപുരയില്‍ നടക്കുന്ന അക്രമങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ മൂടി വയ്ക്കുന്നതായും വരാതി ഉയരുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പുറത്തെത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

Image may contain: car, tree, outdoor and nature

‘ഞാന്‍ ത്രിപുരയിലെ ഖൊവെയ് വില്ലേജില്‍ നിന്നാണ്. എന്റെ അമ്മാവന്‍ സിപിഐഎമ്മിന്റെ ഖൊവെയ് സബ്ഡിവിഷണല്‍ മെമ്പറാണ്. ഞങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണ്. ഇപ്പോള്‍ ഞങ്ങള്‍ വേട്ടയാടപ്പെടുകയാണ്. എനിക്കും എന്റെ കുടുംബത്തിനും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ്. അക്രമം എങ്ങും പടര്‍ന്നിരിക്കുകയാണ്. അവര്‍ കര്‍ഷകരെയും തൊഴിലാളികളെയും തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ് വീട് വിട്ടുപുറത്തുപോകാന്‍ സാധിക്കുന്നില്ല. ഞാന്‍ ഒരു 19 വയസുള്ള പെണ്‍കുട്ടിയാണ്. ഈ കാലയളവിനുള്ളിലെ എന്റെ ചെറിയ ജീവിതത്തില്‍ ഇതുപോലൊരു അനുഭവം ആദ്യമാണ്. വീട്ടുകാരെയും അയല്‍വാസികളെയും നാട്ടുകാരെയും ഓര്‍ത്ത് ഉറങ്ങാന്‍ സാധിക്കുന്നില്ല. എന്താണ് ചെയ്യുക.. ഞങ്ങളെ രക്ഷിക്കു..’ ഭീഷണിക്കുശേഷം പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്.

Top