ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ യുദ്ധ ഭീഷണിയുമായി പാകിസ്ഥാനിലെ ജമാഅത്തുദ്ദഅ്‌വ തീവ്രവാദ സംഘടന തലവന്‍ ഹാഫിസ് സഈദ്. ”ഒന്നുകില്‍ കാശ്മീര്‍ പ്രശ്‌നപരിഹാരത്തിനായി എസ്.എ.എസ് ഗീലാനി മുന്നോട്ടുവെച്ച നാല് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ യുദ്ധത്തെ നേരിടുക എന്നാണ് ഹാഫിസ് സഈദിന്റേതായി പുറത്തുവന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നത്.
കശ്മീരില്‍സുരക്ഷാ സേന വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുമായും ബന്ധമുണ്ടായിരുന്നതായി പാകിസ്ഥാനിലെ ഭീകര സംഘടനയായ ജമാഅത്ത്ഉദ്ദവായുടെ തലവന്‍ ഹാഫിസ് സെയ്ദ്. ബര്‍ഹാന്‍ വാനി കൊല്ലപ്പെടുന്നതിന് ഏതാനം ദിനങ്ങള്‍ മുമ്പ് തന്നെ ഫോണില്‍ വിളിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സാധിച്ചതെന്നും ഇനി രക്തസാക്ഷിയാകാന്‍ തയാറാണെന്നും വാനി പറഞ്ഞിരുന്നതായി സെയ്ദ് വെളിപ്പെടുത്തി.
കശ്മീരിലെ വിഘടനവാദി നേതാവ് ആസിയ അന്ദ്രാബി ഫോണിലൂടെ കരഞ്ഞെന്നും പാകിസ്താനിലെ ഗുജ്റന്‍വാലയിലെ റാലിയില്‍ സെയ്ദ് വെളിപ്പെടുത്തി.2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹാഫീസ് സെയ്ദ്. ഇന്ത്യാ വിരുദ്ധ റാലികള്‍ സംഘടിപ്പിക്കാന്‍ ഹാഫിസിനെ അനുവദിക്കുക വഴി പാക് സര്‍ക്കാറിന് ഇദ്ദേഹവുമായുള്ള ബന്ധം തെളിഞ്ഞിരിക്കുകയാണെന്ന് വിലയിരുത്തലുകളുണ്ട്.