ഒക്‌ടോബറില്‍ 2830 യൂണിറ്റ് റിക്കാര്‍ഡ് വില്‍പ്പനയുമായി വാര്‍ഡ്‌വിസാര്‍ഡ്

കൊച്ചി: രാജ്യത്തെ  മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹനമായ ‘ ജോയ് ഇ- ബൈക്ക്’ ബ്രാന്‍ഡിന്റെ ഉടമകളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലമിറ്റഡ്  ഒക്‌ടോബറില്‍ 2830 യൂണിറ്റ് റിക്കാര്‍ഡ് വില്‍പ്പന നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 474 യൂണിറ്റിനേക്കാള്‍ 497 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. സെപ്റ്റംബറിലെ വില്‍പ്പന 2500 യൂണിറ്റായിരുന്നു.

ജോയ് ഇ- ബൈക്കിന്റെ വര്‍ധിച്ചുവരുന്ന ഡിമാണ്ട് നിറവേറ്റാന്‍ വദോധരയിലെ  പുതിയ ഓട്ടോമാറ്റിക് ഉത്പാദന യൂണിറ്റ് സഹായകമായെന്ന് വാര്‍ഡ്‌വിസാര്‍ഡ് ഇന്നോവേഷന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു.ആഘോഷങ്ങളുടെ മാസമായ നവംബറില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടപ്പുവര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ അറ്റാദായം മുന്‍വര്‍ഷമിതേ കാലയളവിലെ 27.98 ലക്ഷം രൂപയില്‍നിന്ന് 1.61 കോടി രൂപയായി വര്‍ധിച്ചു. വരുമാനം ഈ കാലയളവില്‍ മുന്‍വര്‍ഷമിതേ കാലയളവിലെ 6.9 കോടി രൂപയില്‍നിന്ന് 33.51 കോടി രൂപയായി ഉയര്‍ന്നു. രണ്ടാം ക്വാര്‍ട്ടറില്‍ കമ്പനിയുടെ വില്‍പ്പന 5000 യൂണിറ്റിന് മുകളിലാണ്. മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലിത് 664 യൂണിറ്റായിരുന്നു.

Top