പ്രിയങ്കയുടെ വോട്ട് ചവിട്ടിയത് വേണുഗോപാൽ. പ്രിയങ്ക വളരുന്നത് വേണുവിന് ഭീക്ഷണി.വാദ്രയെയും മക്കളെയും പ്രചാരണത്തിൽ നിന്നും അകറ്റി !സംഘടനാ സെകട്ടറി സ്‌ഥാനത്ത് നിന്ന് വേണുവിനെ മാറ്റണമെന്ന പ്രിയങ്കയുടെ അഭിപ്രായം പ്രതികാരത്തിലേക്ക് !വോട്ടുകുറച്ച് പ്രിയങ്കയെ ദുർബലയാക്കാൻ കരുനീക്കം. പ്രിയങ്ക വളരുന്നത് വേണുവിന് തിരിച്ചടിയെന്ന വിലയിരുത്തൽ !

കണ്ണൂർ : വയനാട്ടിൽ വോട്ടിങ് ശതമാനം കുറഞ്ഞതിൽ വേണു ഗ്രൂപ്പിന്റെ കരുനീക്കമെന്ന് കോൺഗ്രസ് നേതാക്കളുടെ ആരോപണം.പ്രിയങ്ക ശക്തയാകുന്നത് വേണുഗോപാലിന്റെ നിലനിൽപ്പിന് ഭീക്ഷണിയാകും എന്ന തിരിച്ചറിവിൽ രാഹുൽ ഗാന്ധിയെക്കാൾ വോട്ടു കുറച്ച് പ്രിയങ്കയെ ദുർബലയാക്കാൻ കരുനീക്കം നടത്തിയത് തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച വേണ്ഗ്രുപ്പ് എന്നാണിപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.

കെസി വേണുഗോപാൽ സംഘടനാ സെക്രട്ടറി സ്ഥാനത്ത് വേണു ഇപ്പോഴും തുടരുന്നത് രാഹുൽ ഗാന്ധി എന്ന ഒരേ വ്യക്തിയുടെ തീരുമാനം കൊണ്ടുമാത്രമാണ് . വേണുഗോപാലിനെ മാറ്റണമെന്ന് പ്രിയങ്ക ഗാന്ധിക്കും സോണിയയ്ക്കും ഒരേ അഭിപ്രായം ആണ് .വേണുഗോപാൽ ആ സ്ഥാനത്ത് വന്നതുമുതൽ ആണ് പാർട്ടി ദുർബലമായത് എന്നും പാർട്ടിയിൽ നിന്നും പ്രമുഖ നേതാക്കളെ അകറ്റിയതും വേണുഗോപാലിന്റെ നീക്കം ആണെന്നുമാണ് പ്രിയങ്കയുടെയും ടീമിന്റെയും അഭിപ്രായം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വേണുവിനെ മാറ്റണമെന്ന മുൻ തീരുമാനം തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നടപ്പിൽ വരുത്തുമെന്നായിരുന്നു തീരുമാനം .എന്നാൽ രാഹുൽ ഗാന്ധി ഇപ്പോഴും വേണുവിനെ പിന്തുണക്കുന്നത് കൊണ്ടാണ് വേണുവിനെ മാറ്റാത്തത് . പ്രിയങ്ക കരുത്തയായാൽ തന്റെ സ്ഥാനം തെറിക്കുമെന്നും വേണുഗോപാലിനറിയാം. അതിനാൽ പ്രിയങ്കയുടെ വോട്ട് ഭൂരിപക്ഷം രാഹുൽ ഗാന്ധിയെക്കാളും കുറച്ച് പ്രിയങ്കയെ ദുർബലയാക്കുന്നതിനായിട്ടുള്ള നീക്കമാണ് വയനാട്ടിൽ നടന്നത് .

കേരളത്തിൽ ഇപ്പോൾ ഏറ്റവും ശക്തമായ ഗ്രുപ്പ് വേണുഗോപാൽ ഗ്രുപ്പ് ആണ് .പ്രതിപക്ഷ നേതാവടക്കം സംഘടനാ ചുമതലയുള്ള വേണുവിന്റെ അടുത്ത ആൾ ആയിട്ടാണ് അറിയപ്പെടുന്നത് . ഷാഫിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റും എന്തിനേറെ സംഘടനാ ചുമതലയുള്ള കെപിസിസി സെക്രട്ടറി, ടി സിദ്ധിക്ക് എംഎൽഎ അടക്കം ഒട്ടുമിക്ക ഐ ഗ്രുപ്പ് , എ ഗ്രുപ്പ് നേതാക്കളും ഇപ്പോൾ വേണുവിന്റെ ഗ്രുപ്പിൽ ആണ് . കേരളത്തിൽ മുൻപ് നാലാം ഗ്രുപ്പ് ആയിരുന്ന മാത്യു കുഴല്നാടന് അടക്കം സുധാകര ഗ്രുപ്പിലെ പലരും ഇപ്പോൾ വേണുവിനൊപ്പം ആണ് .

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ വേണുഗോപാൽ കേരളത്തിലേക്ക് മുഖ്യമന്ത്രി ആയി പറന്നിറങ്ങും എന്നതിൽ സംശയമില്ല .അതിനായിട്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ ആണിപ്പോൾ നടക്കുന്നത് .ഏറെ വൈകാതെ കേരളത്തിൽ 90 ശതമാനം നേതാക്കളും വേണുഗോപാൽ ഗ്രുപ്പിന്റെ ആളുകളായി മാറും .

പ്രിയങ്ക ശക്തയായി പാർട്ടിയിൽ അധികാര ശക്തികേന്ദ്രം ആയാൽ വേണുഗോപാലിന്റെ കസേര തെറിക്കുമെന്നുറപ്പാണ് .അതിനാൽ വയനാട്ടിൽ ഭൂരിപക്ഷം കുറച്ച് മുന്നേറ്റം തടയുക എന്നത് വേണ്ഗ്രുപ്പിന്റ നിഗൂഡ നീക്കം ആയിരുന്നു എന്നാണ് നേതാക്കൾ പറയുന്നത് .വയനാട്ടിൽ ഇലക്ഷൻ ചുക്കാൻ പിടിച്ചവർ ഭൂരിപക്ഷവും വേണുഗോപാൽ പക്ഷക്കാർ ആയിരുന്നു .അടുത്ത നിയമസഭാ തുരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംഘടനാ സെക്രട്ടറിയുമായി പിടിച്ച് നിന്നാൽ മാത്രമേ മുഖ്യമന്ത്രിയായി തിരിച്ചെത്താനുള്ള ഏക മാർഗം. അതിനാൽ പ്രിയങ്കയെ ദുർബലയാക്കാൻ ഇനിയും നീക്കങ്ങളുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം .

അതേസമയം വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞത് പരിശോധിക്കാന്‍ എഐസിസി നീക്കം തുടങ്ങി . പ്രിയങ്കയുടെ കന്നിമത്സരത്തില്‍ മികച്ച പോളിംഗ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചിരുന്നു. പോളിംഗ് ശതമാനം കുറഞ്ഞത് ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഒഴുക്കൻ മട്ടിൽ പറഞ്ഞൊഴിഞ്ഞു.

Top