പാർവതിക്ക് പിന്നാലെ ഡബ്ല്യൂസിസിയും നയം വ്യക്തമാക്കി.. ആർത്തവം അശുദ്ധിയല്ലന്നും ആർത്തവ നാളിൽ ക്ഷേത്രത്തിൽ പോകണം എന്നു തോന്നിയാൽ പോകും.പാർവതി

കൊച്ചി:ആർത്തവം അശുദ്ധിയല്ലന്നും ആർത്തവ നാളിൽ ക്ഷേത്രത്തിൽ പോകണം എന്നു തോന്നിയാൽ പോകുമെന്നും നടി .പാർവതി വ്യക്തമാക്കി .പാർവതിയുടെ അഭിപ്രായം പോലെ തന്നെ ശബരിമല യുവതീ പ്രവേശനത്തിൽ അഭിപ്രായം പറഞ്ഞ് നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയും. യുവതികൾ കയറണം എന്ന കോടതി വിധിക്ക് തങ്ങൾ അനുകൂലമെന്ന് കൂട്ടായ്മ വ്യക്തമാക്കുന്നു. ആദ്യം രംഗത്ത് വന്നത് നടി പാർവതിയായിരുന്നു. ശബരിമലയിൽ യുവതികൾ പോകുന്നതിൽ ഒരു വിഷയവും ഇല്ല എനുകൂലിക്കുന്നു എന്നുമായിരുന്നു നടിയുടെ വാക്കുകൾ . പാർവതിക്ക് പിന്നാലെ പാർവതിയെ പിന്തുണച്ച് ഡബ്ല്യൂസിസിയും രംഗത്ത് വന്നിരിക്കുന്നത്. വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു. ഭരണഘടനക്കൊപ്പം‘- അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

എന്നാൽ ഫേസ്ബുക്കിൽ അയ്യപ്പ ഭക്തരുടെ വലിയ പൊങ്കാല ഡബ്ല്യൂസിസി പോസ്റ്റിനെതിരേ വന്നു,. വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്. നടിമാർക്ക് അനുകൂലമായി നിന്ന ജന സമൂഹത്തിന്റെ വിശ്വാസ്യതയേ തന്നെ കളഞ്ഞു കുളിച്ചതായി അയ്യപ്പ ഭക്തരും വിമർശിക്കുന്നു. ഇനി ഡബ്ല്യൂസിസി യെയും നടിമാരെയും അനുകൂലിക്കില്ല എന്നും പലരും കമന്റുകൾ ഇട്ടു. അതേ സമയം തമിഴ് സൂപ്പർ താരമായ രജനീ കാന്ത് ഡ്ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കരുത് എന്ന് പറഞ്ഞ് രംഗത്ത് ശക്തമായി വന്നിരുന്നു. സിനിമാ ലോകത്തേക്കും ശബരിമല യുവതീ പ്രവേശനം ഇത്തരത്തി ചർച്ചയാകുന്നു.ഇതിനിടെ കഴിഞ്ഞ ദിവസം പത്തനംതിട്ടയുടെ ചില ഭാഗത്ത് സി.പി.എം ബി.ജെ.പി സംഘർഷം ഉണ്ടായി. ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുകൾ തുടരുകയാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top