ശബരിമല സ്ത്രീപ്രവേശനം കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിലപാടറിയിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് .വ്യക്തിപരമായി സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ താന്‍ എതിര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ പാര്‍ട്ടിക്ക് ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് തുല്യര്‍ തന്നെയാണെന്നും സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പാര്‍ട്ടിയുടെ നിലപാട്, കേരളത്തിലെ ജനങ്ങളുടെ വികാരം കൂടി മാനിച്ചുള്ള ഒരു നിലപാടാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ വിഷയത്തില്‍ എനിക്കും പാര്‍ട്ടിക്കുമുള്ള അഭിപ്രായങ്ങള്‍ രണ്ട് തന്നെയാണ്. എന്നാല്‍ അവര്‍ കേരളത്തിനെ പ്രതിനിധീകരിക്കുന്ന നേതാക്കളാണ്, അവരുടെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ നോക്കേണ്ടത്’- രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് രാഹുല്‍ ഗാന്ധി ശബരിമല വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ പറഞ്ഞു.ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരെയുള്ള സമരങ്ങളെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ അറിയിച്ചിരുന്നു.സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നും ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ കേരളത്തില്‍ ശബരിമല വിഷയത്തില്‍ അമിത് ഷാ കലാപത്തിന് പ്രോത്സാഹനം നല്‍കുന്നെന്ന് പ്രിയങ്ക ഗാന്ധിയുടെ പേരിലുള്ള ഒരു പേജിൽ പോസ്റ്റ് വന്നിരുന്നു . സംസ്ഥാന സര്‍ക്കാര്‍ ആയാലും കേന്ദ്ര സര്‍ക്കാര്‍ ആയാലും കോടതി വിധി പാലിക്കാന്‍ ബാധ്യസ്ഥരാണ്. വിധി നടപ്പിലാക്കുമെന്ന് പറഞ്ഞ കേരള മുഖ്യമന്ത്രിയോട് തീക്കളിയാണെന്ന് പറഞ്ഞ അമിത് ഷാ എന്താണ് ചെയ്യുന്നത്? കലാപത്തെ പ്രോത്സാഹിപ്പിക്കുന്നുവോ? എന്നാണ് പ്രിയങ്ക ഗാന്ധിയുടേതായ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.ഇത് പ്രിയങ്കയുടെ ഒഫീഷ്യൽ പേജ് അല്ല എന്നാണ് ഈ പേജിനെക്കുറിച്ച് അന്വോഷണത്തിൽ മനസിലായത് .ചില മാധ്യമങ്ങൾ പ്രിയങ്ക ഗാന്ധിയുടെ ഒപീനിയൻ എന്ന വിധത്തിൽ ചില വാർത്തകൾ പുറത്ത് വിട്ടിരുന്നു പിന്നീട് പിൻവലിക്കുകയും ചെയ്തു .

Top