സുഗതകുമാരിക്ക് മറുപടിയുമായി കെ ആര്‍ മീര; ലിംഗനീതിയെന്നാല്‍ ലിംഗമുള്ളവര്‍ക്കുള്ള നീതിയെന്നായിരിക്കുവോ കവി ഉദ്ദേശിച്ചത്…

തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകാളാണ് കേരളത്തിലെങ്ങും. സാംസ്‌കാരിക പ്രവര്‍ത്തകരും ചര്‍ച്ച ചൂട് പിടിപ്പിക്കാനുണ്ട്. കഴിഞ്ഞ ദിവസമാണ് ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായാല്‍ ലിംഗനീതി ഉറപ്പാക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ട് കവി സുഗതകുമാരി രംഗത്തെത്തിയത്. ശബരിമല വിഷയത്തില്‍ തുടക്കം മുതലേ വ്യക്തമായ നിലപാട് കൈക്കൊണ്ട എഴുത്തുകാരിയായ കെ ആര്‍ മീര സുഗതകുമാരിക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായാല്‍ ലിംഗനീതി ഉറപ്പാക്കാനാവില്ലെന്നായിരുന്നു സുഗതകുമാരി ടീച്ചര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ശബരിമല പ്രവേശനം സാധ്യമായാല്‍ ഇവിടുത്തെ സ്ത്രീകളുടെ പദവി ഉയരുമോ എന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലേ എന്നും ചോദിച്ചിരുന്നു. ‘ലിംഗനീതി’ എന്ന പദത്തിലൂടെ ‘ലിംഗമുള്ളവര്‍ക്കുള്ള നീതി ‘ എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?എന്നാണ് കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചത്.

k r meera fb

Top