പത്തനംത്തിട്ടക്കാരിയെ പീഡിപ്പിച്ചു; അസുഖമാണെന്ന് അറിഞ്ഞതോടെ ഒഴിവാക്കി; കല്യാണം കഴിഞ്ഞ് മൂന്നാംദിനം കോട്ടയത്തെ നവവരന്‍ കുടുങ്ങിയത് ഇങ്ങനെ

ആദ്യം പെണ്‍കുട്ടിയെ പ്രണയിക്കുക. പ്രണയത്തിന്റെ മറവില്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുക. കാമുകിക്ക് അസുഖമാണെന്ന് കണ്ടതോടെ ഒഴിവാക്കി വേറെ വിവാഹംകഴിക്കുക. കല്യാണത്തിന്റെ മൂന്നാംനാള്‍ അഴിയെണ്ണുക. നാടകീയത നിറഞ്ഞ സംഭവങ്ങളാണ് കഴിഞ്ഞദിവസം കോട്ടയത്ത് നടന്നത്.കോട്ടയം കൊല്ലാട് സ്വദേശി കിരണിനെയാണ് മൂന്നാര്‍ ബൈസണ്‍വാലിയില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തത്.

വിദേശത്ത് ജോലി ചെയ്യുന്ന കിരണും പത്തനംതിട്ട സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മില്‍ നാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവതിക്കു ഹൃദയ സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞിട്ടും കിരണ്‍ പ്രണയം തുടര്‍ന്നു. യുവതി കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ അസുഖത്തിനു ചികിത്സ തേടിക്കൊണ്ടിരുന്ന സമയത്ത് കിരണ്‍ വിദേശത്തുനിന്നു നാട്ടിലെത്തുകയും പീന്നിട് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പയിരുന്നു വിവാഹം.മൂന്നു വര്‍ഷം മുന്‍പ് യുവതിയുടെ വീടിനു സമീപത്തെ ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് കിരണും പെണ്‍കുട്ടിയും തമ്മില്‍ പരിചയപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ഫോണിലൂടെയും ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ആ ബന്ധം വളര്‍ന്നു. യുവതിയുമായി പ്രണയത്തിലാകുമ്പോള്‍ സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു കിരണ്‍. അമ്മ കളക്ടറേറ്റിലെ താല്കാലിക ജീവനക്കാരി, അച്ഛന്‍ താല്കാലിക ജോലിക്കാരന്‍. പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ ഇടയ്ക്കാണ് വിദേശത്ത് ജോലി ലഭിച്ച് കിരണ്‍ പോകുന്നത്. ഇതിനിടെ യുവതിയെ കിരണ്‍ വിവാഹം ആലോചിക്കുകകയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു.

തുടര്‍ന്ന് പല ദിവസങ്ങളിലും കാമുകിയെയുമായി കിരണ്‍ കറക്കം പതിവാക്കി. കൊല്ലാട് വീട്ടിലും, വാകത്താനത്തും, കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിലും, വടവാതൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ചും കിരണ്‍ യുവതിയെ പല തവണ പീഡിപ്പിച്ചു. വിദേശത്ത് അക്കൗണ്ടന്റ് ജോലിയും, നല്ല നിലയിലുള്ള ശമ്പളവും ലഭിച്ചതോടെ കിരണിന്റെ ജീവതത്തിന്റെ സ്റ്റാന്‍ഡ് തന്നെ മാറി. പണവും കാറും ആഡംബര ജീവിതവുമായി.

ഇതോടെയാണ് കഥയിലെ ട്വിസ്റ്റുകള്‍ ആരംഭിക്കുന്നത്. വിദേശത്തു നിന്നും നാട്ടിലെത്തിയതോടെ കിരണ്‍ വേറെ വിവാഹം കഴിച്ചു. സംഭവമറിഞ്ഞു യുവതി കിരണിന്റെ വീട്ടിലെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ കിരണും ഇയാളുടെ പിതാവും ചേര്‍ന്നു പെണ്‍കുട്ടിയെ ബലമായി പിടിച്ചുകയറ്റി കൊണ്ടു പോവുകയും മര്‍ദിച്ചു അവശയാക്കിയ ശേഷം ചങ്ങനാശേരി ബൈപാസില്‍ ഇറക്കിവിടുകയും ചെയ്തു.

ഇതോടെ പെണ്‍കുട്ടി കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്കി. സംഭവത്തെക്കുറിച്ചു അന്വേഷിച്ച ഭാര്യ വീട്ടുകാരോടു താന്‍ ഓടിച്ച വാഹനമിടിച്ചു പരിക്കേറ്റ പെണ്‍കുട്ടിയാണു പണത്തിനു വേണ്ടിവന്നു ബഹളമുണ്ടാക്കുന്നതാണെന്നാണു ഇയാള്‍ പറഞ്ഞത്. കോട്ടയം വെസ്റ്റ് പോലീസില്‍ യുവതി നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നറിഞ്ഞ കിരണ്‍ സ്ഥലത്തുനിന്നു മുങ്ങി.

ഇതോടെ യുവതി കോട്ടയം ജില്ലാ പോലീസ് ചീഫിനു നേരിട്ടു പരാതി നല്കി. ജില്ലാ പോലീസ് ചീഫ് ഈ കേസ് കോട്ടയം ഈസ്റ്റ് പോലീസിനു കൈമാറി. തുടര്‍ന്നു ഈസ്റ്റ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിശദമായ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നു ബൈസണ്‍വാലിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കിരണിനെ പിടികൂടുകയായിരുന്നു. കോട്ടയം ഈസ്റ്റ് എസ്‌ഐ ടി.എസ്. റെനീഷ്, സിനീയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിനോജ്, സിപിഒ സജി, ബിനോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Top