വിവാഹ ദിവസം മുങ്ങിയ വരനെ നവവധുവും വീട്ടുകാരും അന്വേഷിച്ചിറങ്ങി. തലേദിവസം വരെ വരന്‍ വീട്ടിലുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പുറപ്പെട്ട് പോകാന്‍ മാത്രം വിഷയങ്ങള്‍ ഒന്നും ഇല്ലതാനും. ഇതിനിടെ അന്വേഷണം ചെന്നെത്തിയത് മറ്റൊരു യുവതിയിലാണ്. ഇതോടെ വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. അന്വേഷിച്ച് ചെന്നപ്പോള്‍ ഗര്‍ഭിണിയായ ആദ്യഭാര്യയ്‌ക്കൊപ്പം അവരെ ശുശ്രൂഷിച്ച് കഴിയുകയായിരുന്നു വരന്‍. പത്തനാപുരം സ്വദേശികളായ വരന്റെയും വധുവിന്റെയും വിവാഹം നാല് മാസം മുമ്പാണ് ഉറപ്പിച്ചത്.
ഇത്രയും മാസങ്ങളായിട്ടും താന്‍ വിവാഹിതനാണെന്നും മറ്റൊരു ഭാര്യയുണ്ടെന്നുമുള്ള വിവരം വരന്റെ ബന്ധുക്കള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. വിവാഹം ഉറപ്പിച്ച് നാട്ടില്‍ നിന്നും മടങ്ങിയപ്പോഴും രഹസ്യ വിവാഹത്തിന്റെ കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല. ബംഗളൂരുവിലാണ് ഇയാള്‍ സ്ഥിരതാമസമാക്കിയിരുന്നത്. മാതാപിതാക്കള്‍ നാട്ടിലും. സംഭവം അറിഞ്ഞ വധുവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പത്തനാപുരം പോലീസ് വ്യക്തമാക്കുന്നത്.