വിവാഹം മറച്ചുവച്ച് കാമുകിക്കൊപ്പം കറങ്ങിയ യുവാവിന്റെ പ്രണയത്തിന് പൂട്ടിട്ട് ബൈക്ക് അപകടം. 28 വയസ്സുകാരനായ യുവാവും 24 കാരിയായ യുവതിടേയും പ്രണയമാണ് ഒരു ആക്‌സിഡന്റിനെ തുടര്‍ന്ന് അവസാനിച്ചത്. യുവാവ് നേരത്തേ വിവാഹിതനാണെന്ന കാര്യം യുവതിക്കറിയില്ലായിരുന്നു.
എന്നാല്‍ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുമ്പോഴുണ്ടായ വാഹനാപകടം യുവാവിന്റെ പ്രണയ നാടകം പൊളിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് തൊടുപുഴയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കാമുകിയുമായി വാഗമണ്ണിലേക്ക് പോകുമ്പോള്‍ തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളജിന് സമീപത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
തുടര്‍ന്ന് പരിക്കേറ്റ ഇരുവരേയും പോലീസ് എത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് യുവാവ് വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ യുവതി യുവാവുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് ആശുപത്രിയിലെത്തിയ അമ്മയും ബന്ധുക്കളും കാലിന് പരിക്കേറ്റ യുവതിയെ നാട്ടിലേക്ക് കൊണ്ടു പോയി. യുവാവിന്റെ ബന്ധുക്കളും ഇവിടെ എത്തിയിരുന്നു.
മുട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ യുവാവിനെ ബന്ധുക്കള്‍ നാട്ടിയേ്ക്ക് കൊണ്ടു പോയി. കാലിന് സാരമായി പരുക്കേറ്റ യുവാവിനെ കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമെന്ന് ഇവര്‍ പറഞ്ഞു. ഇവരുടെ ബൈക്ക് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരും കാഞ്ഞാര്‍ സ്വദേശികളുമായ അമല്‍.പി.സുകുമാരന്‍, അബ്ദുല്‍ മനാഫ് എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലാണ് ഇടിച്ചത്. ഇവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.