വിവാഹ വസ്ത്രങ്ങള്‍ വ്യത്യസ്തവും ആകര്‍ഷകവുമാക്കാന്‍ ആഗ്രഹമില്ലാത്ത ആരാണുള്ളത്. അതിനായി എത്ര രൂപ വേണമെങ്കിലും ഒരു മടിയും കൂടാതെ മുടക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ അതികം പണം മുടക്കാതെ തന്നെ തന്റെ വിവാഹ വസ്ത്രം കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചൈനീസ് മണവാട്ടിയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിമന്റ് ചാക്കുകള്‍ കൊണ്ട് വിവാഹം വസ്ത്രം നെയ്താണ് ഇരുപത്തിയെട്ടുവയസുകാരി ചൈനീസ് മണവാട്ടി സോഷ്യല്‍മീഡിയയുടെ കൈയ്യടി നേടിയിരിക്കുന്നത്. ചൈന സ്വദേശിനിയായ കര്‍ഷക വനിതയാണ് ഇത്തരമൊരു വ്യത്യസ്തത കൊണ്ട് സോഷ്യല്‍മീഡിയയില്‍ താരമാകുന്നത്. ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പഠിച്ചിട്ടുപോലുമില്ലാത്ത ഇവര്‍ ഇതിനു മുമ്പ് ഒരു വസ്ത്രവും നിര്‍മിച്ചിട്ടില്ലെന്നുള്ളതാണ് ഏറെ കൗതുകം. മനസില്‍ തോന്നിയ വെറുമൊരു ആശയത്തിന്റെ ബലത്തിലാണ് ഇവര്‍ ഇത്തരമൊരു പരീക്ഷണം നടത്തിയത്. ഏകദേശം നാല്‍പ്പത് സിമന്റ് ചാക്കുകളാണ് ഇതിനായി യുവതി ഉപയോഗിച്ചത്. വെറും മൂന്നുമണിക്കൂര്‍ കൊണ്ടാണ് ഇവര്‍ ഈ ചാക്ക് വസ്ത്രം നിര്‍മിച്ചത്.
നാല്‍പ്പത് സിമന്റ് ചാക്ക്;ചൈനീസ് മണവാട്ടിയുടെ വിവാഹ വസ്ത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Tags: wedding dress