വിവാഹ ലുക്കിൽ കത്രീന സ്റ്റെലിഷ് ആൻഡ് കൂൾ: താരസുന്ദരിയുടെ കാമറയ്ക്കു മുന്നിലെ 9 കല്യാണ വേഷങ്ങൾ

കത്രീന കൈഫ് – വിക്കി കൗശല്‍ വിവാഹമേളമാണ് ബോളിവുഡിലാകെ അലയടിക്കുന്നത്. ഏറെ നാളത്തെ ഒരുക്കങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ 9ന് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹദിനത്തില്‍ കത്രീനയുടെ ലുക്ക് ഏതെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. അതിനുമുന്‍പ് കാമറയ്ക്ക് മുന്നില്‍ താരസുന്ദരി വധുവായി എത്തിയ ചില സിനിമകള്‍ ഇതാ.

സിനിമയില്‍ തുടക്കമിട്ടതിന് ശേഷം അഭിനയിച്ച നാലാമത്തെ ചിത്രമായ മേനെ പ്യാര്‍ ക്യൂ കിയയില്‍ ഒരു ക്രിസ്ത്യന്‍ വധുവായി കത്രീന സ്‌ക്രീനില്‍ നിറഞ്ഞിരുന്നു. സല്‍മാന്‍ ഖാന്‍ ആയിരുന്നു നായകന്‍. വെള്ള ഗൗണ്‍ ധരിച്ച് മിനിമലിസ്റ്റ് ക്രിസ്ത്യന്‍ ബ്രൈഡ് ആയിട്ടായിരുന്നു താരസുന്ദരിയുടെ ലുക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

അക്ഷയ് കുമാറിന്റെ നായികയായി നമസ്‌തെ ലണ്ടനില്‍ അഭിനയിച്ച കത്രീന വീണ്ടും ഒരു ക്രിസ്ത്യന്‍ വധുവായി എത്തി. ഓഫ് ഷോള്‍ഡര്‍ ഗൗണില്‍ വേവി ഹെയര്‍സ്‌റ്റൈലില്‍ തിളങ്ങുകയായിരുന്നു ചിത്രത്തില്‍ താരം.

2019ല്‍ സല്‍മാന്‍ ചിത്രം ഭാരതില്‍ വീണ്ടും കത്രീന ക്രിസ്ത്യന്‍ ബ്രൈഡല്‍ വേഷത്തിലെത്തി. ട്രാന്‍സ്ലൂസന്റ് ഒപ്പേക്ക് ഗൗണാണ് ഈ ചിത്രത്തില്‍ കത്രീനയുടെ വിവാഹവേഷം. ബണ്‍ ഹെയര്‍സ്റ്റൈലില്‍ ന്യൂ ജെന്‍ ബ്രൈഡല്‍ ലുക്കില്‍ താരസുന്ദരി തിളങ്ങി.

അക്ഷയ് കുമാറിന്റെ നായികയായി സിങ് ഔസ് കിങ്ങില്‍ അഭിനയിച്ചപ്പോള്‍ ഒരു ലെഹങ്ക ചോളിയായിരുന്നു നടിയുടെ ബ്രൈഡല്‍ വേഷം. മജന്ത-പിങ്ക്, ഗ്രീന്‍, സില്‍വര്‍ നിറങ്ങള്‍ ചേര്‍ന്ന് വേഷത്തിനൊപ്പം ഹെവി ആഭരണങ്ങളും സോണിയ സിങ് എന്ന കത്രീനയുടെ കഥാപാത്രം അണിഞ്ഞിരുന്നു.

2011ല്‍ പുറത്തിറങ്ങിയ മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തിലും ലെഹങ്ക ചോളി തന്നെയായിരുന്നു വേഷം. ലൈറ്റ് പീച്ച് നിറത്തിലെ വസ്ത്രത്തിനൊപ്പം പരമ്പരാഗത ഇന്ത്യന്‍ ആഭരണങ്ങളാണ് നടി അണിഞ്ഞിരുന്നത്.

രാജ്‌നീതി എന്ന ചിത്രത്തില്‍ കത്രീന അര്‍ജുന്‍ രാംപാലിന്റെ വധുവായി. ചെറി റെഡ്ഡില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ചെയ്ത ലെഹങ്കയായിരുന്നു കത്രീന ധരിച്ചിരുന്നത്.

വിവാഹപന്തലില്‍ നിന്ന് ഒളിച്ചോടി കണ്‍ബീര്‍ കപൂറിനൊപ്പം ചേരുന്ന വധുവിനെയാണ് കത്രീന അജബ് പ്രേം കി ഗസാബ് കഹാനി എന്ന സിനിമയില്‍ അവതരിപ്പിച്ചത്. നിറയെ വര്‍ക്കകുകള്‍ ചെയ്ത സില്‍വര്‍ പിങ്ക് ബ്യൂ ലെഹങ്കയാണ് ഈ രംഗത്തില്‍ താരം ധരിച്ചിരുന്നത്.

ഹംകോ ദീവാനാ കര്‍ ഗയേ എന്ന ചിത്രത്തിന്റെ ത്രോബാക്ക് ഫോട്ടോകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഇക്കുട്ടത്തില്‍ ഒന്നാണ് കൈയില്‍ മെഹന്തി ഇടുന്ന കത്രീനയുടെ ചിത്രം. വിവാഹദിനത്തില്‍ എത്രത്തോളം സ്‌റ്റൈലിഷ് ആകാന്‍ കത്രീനയ്ക്ക് കഴിയുമെന്ന് സൂചന നല്‍കുന്നതാണ് ഈ ചിത്രം.

കൂള്‍ ബ്രൈഡ് ആയാണ് ബാര്‍ ബാര്‍ ദേഘോ എന്ന ചിത്രത്തില്‍ കത്രീന എത്തിയത്. സണ്‍ഗ്ലാസ് ധരിച്ച് സ്വന്തം വിവാഹത്തില്‍ കിടിലന്‍ ഡാന്‍സ് തന്നെ കാഴ്ചവയ്ക്കുകയായിരുന്നു കത്രീന.

Top