വിക്കിയുമായുള്ള വിവാഹത്തിന് മുൻപ് പഞ്ചാബി പഠിക്കാൻ കത്രീന, ടീച്ചറെ ഏർപ്പാടാക്കി

വിക്കി കൗശാലിന്റേയും കത്രീന കൈഫിന്റേയും വിവാഹ ഒരുക്കങ്ങളുടെ പിന്നാലെയാണ് ബോളിവുഡ്. വിവാഹത്തെക്കുറിച്ചുള്ള പല വാർത്തകളും ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ഇപ്പോൾ കത്രീന കൈഫിന്റെ പഞ്ചാബി പഠിത്തമാണ് വൈറലാവുന്നത്. പഞ്ചാബിയായ വിക്കി കൗശാലിന്റെ ഭാര്യയാകാൻ പഞ്ചാബി പഠിച്ചുകൊണ്ടിരിക്കുകയാണ് താരം.

യുകെ സ്വദേശിയായ കത്രീന പഞ്ചാബി പഠിക്കുന്നതിനായി അധ്യാപികയെ ഏർപ്പാടാക്കിയിരിക്കുകയാണെന്നാണ് വിവരം. ഡിസംബർ 9ന് വിവാഹം നടക്കുന്നതിനു മുൻപായി പഞ്ചാബി പഠിച്ചെടുക്കാനാണ് താരത്തിന്റെ ശ്രമം. ഭാഷ പഠിച്ചെടുക്കുന്നതിലൂടെ പഞ്ചാബി സംസാരിക്കുന്ന കൗശാൽ കുടുംബവുമായി കൂടുതൽ അടുക്കാൻ തനിക്കാവുമെന്ന പ്രതീക്ഷയിലാണ് കത്രീന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനിൽ വച്ചാണ് വിവാഹം നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവാഹത്തിൽ ബോളിവുഡിലെ സൂപ്പർതാരങ്ങൾ വരെ പങ്കെടുക്കുന്നുണ്ട്. അതിനിടെ മൊബൈലിനും ഫോട്ടോ എടുക്കുന്നതിനുമെല്ലാം വിലക്കുണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.

Top