വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാരുടെ ആക്രമണം; 51 പലസ്തീനികൾ കൊല്ലപ്പെട്ടു.ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം രണ്ട് തീജ്വാലകൾ പതിച്ചു..

ബെയ്റൂത്ത്: വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ 51 പലസ്തീനികൾ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്ക് ഗ്രാമമായ ബെയ്റ്റ് ഫുറിക്കിലേക്ക് മുഖംമൂടി ധരിച്ച ഇസ്രയേൽ കുടിയേറ്റക്കാ‍ർ ഇരച്ചുകയറുകയും വീടുകളും വാഹനങ്ങളും തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ലെബനനിലെ തന്ത്രപ്രധാന മേഖലകളിലേയ്ക്ക് ഇസ്രയേൽ സൈന്യം കടന്ന് കയറി. നിരവധി തവണ വ്യോമാക്രമണം നടത്തയതിന് ശേഷമായിരുന്നു ഇസ്രയേൽ സൈന്യം കരയുദ്ധം ശക്തമാക്കിയത്. നിർബന്ധിത കുടിയൊഴിപ്പിക്കൽ ഉത്തരവുകൾക്ക് പിന്നാലെയായിരുന്നു അതിരാവിലെ ഇസ്രായേൽ പ്രാരംഭ ആക്രമണങ്ങൾ ആരംഭിച്ചത്. നേരത്തെ ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 50ഓളം പേർ ഒറ്റദിവസം കൊല്ലപ്പെട്ടിരുന്നു.

തെക്കൻ നഗരമായ ടയറിലും ഇസ്രയേൽ സൈന്യം കനത്ത ആക്രമണം നടത്തിയതായാണ് റിപ്പോ‍ർട്ട്. തെക്കൻ ലെബനനിലെ കുറഞ്ഞത് 15 ഗ്രാമങ്ങളിൽ ഇസ്രായേൽ സൈന്യം നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചതായാണ് അൽ ജസീറ റിപ്പോ‍ർട്ട് ചെയ്യുന്നത്. തെക്കൻ നബാത്തിയിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ലെബനീസ് പാരാമെഡിക്കൽ ജീവനക്കാ‍‍‍ർ കൂടി കൊല്ലപ്പെട്ടു. നേരത്തെ ഇവിടെ സിവിൽ ഡിഫൻസ് സെൻ്ററിൽ നടത്തിയ ആക്രമണത്തിൽ 12 പേ‍ർ കൊല്ലപ്പെട്ടിരുന്നു. 24 മണിക്കൂറിനിടെ, ലബനാനിൽ വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 59 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോ‍ർട്ട്.ലെബനനൻ്റെ വടക്ക് ഭാഗത്തുള്ള ഇസ്രായേലി സൈനിക താവളങ്ങളിലേയ്ക്ക് ഹിസ്ബുള്ള ഡസൻ കണക്കിന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഇസ്രയേലിലെ സിസേറിയയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് സമീപം ശനിയാഴ്ച രണ്ട് തീജ്വാലകൾ പതിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നു. സംഭവം ഗുരുതരമാണെന്നാണ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്തുള്ള മുറ്റത്ത് രണ്ട് തീജ്വാലകൾ പതിച്ചതായാണ് ഇസ്രയേൽ പോലീസും ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. സംഭവസമയത്ത് പ്രധാനമന്ത്രിയും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും നടന്നത് ഗുരുതരമായ സംഭവമാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗും സംഭവത്തെ അപലപിച്ചു. ഷിൻ ബെറ്റിൻ്റെ തലവനോട് സംസാരിക്കുകയും സംഭവത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായും ഹെർസോഗ് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

ഹിസ്ബുള്ള പതിവായി ലക്ഷ്യമിടുന്ന ഹൈഫ നഗര പ്രദേശത്തിൻ്റെ തെക്ക് 20 കിലോമീറ്റർ മാത്രം അകലെയാണ്സി സേറിയ. ശനിയാഴ്ച ഹൈഫയിലെ ഒരു സിനഗോഗിൽ ഹിസ്ബുള്ളയുടെ റോക്കറ്റ് പതിച്ചതിൻ്റെ ഭാ​ഗമായി രണ്ട് പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് എത്തിയ ഏകദേശം 10 പ്രൊജക്റ്റൈലുകളിൽ ചിലത് തടഞ്ഞതായുംസൈന്യം അവകാശപ്പെട്ടു. വടക്കൻ ഇസ്രായേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായാണ് ഹിസ്ബുള്ളയുടെ അവകാശവാദം.

Top