
ഇന്നലെ ഇടുക്കിയിലെ ഇരുപതേക്കറില്‍ മന്ത്രി എം.എം. മണി നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം, അതേ രൂപത്തില്‍.
….അവിടെ ഇവന്റെ കൂടെ, സബ് കളക്ടറടെ കൂടെയാ വൈന്നേരം. പണ്ട് സുരേഷ് കുമാര്‍ വന്നിട്ടു കള്ളു കുടി, കെയിസു കണക്കിനാരുന്നു ബ്രാണ്ടി.
എവടെ, പൂച്ച, പഴേ നമ്മടെ പൂച്ച, ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍, കുടീം സകല പണീം ഉണ്ടാരുന്നു. പെമ്പിള ഒരുമ നടന്നു, അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ ആ വനത്തിലാ അടുത്തുള്ള കാട്ടിലാരുന്നു പണി അന്ന്.
ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നന്ന് എന്താ പേര്… ങാ, എല്ലാരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങള്‍ക്കറിയാം മനസ്സിലായില്ലേ… ഞനതു പറഞ്ഞവിടെ. ചാനലുകാരുടെ കൂടെ പൊറുതിയാണെന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ. പിന്നെ, പുള്ളിക്ക് ഉപേക്ഷിക്കാന്‍ പറ്റുവോ, ആഹാ… പിന്നെ പലതും കേള്‍ക്കുന്നൊണ്ട്. ഞാനതൊന്നും പറയുന്നില്ല…