ഇനി സ്‌കൈപ്പും വൈബറുമൊക്കെ എന്തിന്? വാട്‌സ്ആപ്പ് ഉള്ളപ്പോള്‍ ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ? വാട്‌സ്ആപ്പില്‍ എല്ലാം സാധിക്കുമെങ്കില്‍ ആരും സ്‌കൈപ്പിനെ ആശ്രയിക്കാന്‍ പോകില്ല. വീഡിയോ കോളായിരുന്നു പ്രധാന വെല്ലുവിളിയായി ഉണ്ടായിരുന്നത്. എന്നാല്‍, ഇനി ആ പ്രശ്‌നം ഇല്ല. സ്‌കൈപ്പിനും വൈബറിനുമൊക്കെ ഭീഷണിയുയര്‍ത്തിയാണ് വാട്‌സ്ആപ്പ് വീഡിയോ കോള്‍ എത്തിയിരിക്കുന്നത്.
വാട്‌സ്ആപ്പ് ഒന്നു അപ്‌ഡേറ്റ് ചെയ്താല്‍ നിങ്ങള്‍ക്ക് വീഡിയോ കോള്‍ എന്ന ഓപ്ഷനും ലഭിക്കുന്നതാണ്. പുതിയ വേര്‍ഷനായ 20.16.80 യിലാണ് വീഡിയോ കോള്‍ സംവിധാനം ലഭ്യമാകുക. വീഡിയോ കോള്‍ ചെയ്യാന്‍ എളുപ്പവുമാണ്. ആപ്ലിക്കേഷന്റെ വലതുമൂലയില്‍ കാണുന്ന ഫോണ്‍ ഐക്കണില്‍ ടാപ് ചെയ്താല്‍ വീഡിയോ കോളിനും വോയ്സ് കോളിനും ഉള്ള ഓപ്ഷന്‍ ലഭ്യമാകും. അതില്‍ സെലക്ട് ചെയ്താല്‍ മാത്രം മതി.
മുമ്പ് ഈ ഐക്കണില്‍ ടാപ് ചെയ്യുമ്പോള്‍ നേരെ വോയ്സ് കോളിലേക്കാണ് പോയിരുന്നത്. ഇനിമുതല്‍ ഓപ്ഷന്‍ ചോദിച്ച് സെലക്ട് ചെയ്തതിനു ശേഷം മാത്രമേ അതാത് കോണ്‍ടാക്ടിലേക്ക് കോള്‍ പോകുകയുള്ളു. എന്നാല്‍, ഇത് കോള്‍ വിന്‍ഡോയില്‍ നിന്നല്ല, ചാറ്റ് വിന്‍ഡോയില്‍ നിന്നു മാത്രമേ ലഭ്യമാകൂ. ഒപ്പം വീഡിയോ കോള്‍ സൗകര്യം ലഭ്യമല്ലാത്ത ഫോണിലും വീഡിയോ കോള്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. എന്നാല്‍ ടാപ് ചെയ്യുമ്പോള്‍ സൗകര്യം ലഭ്യമല്ല എന്ന മറുപടി സന്ദേശമായിരിക്കും കാണുക.
എന്നാല്‍, ഇപ്പോള്‍ കോള്‍ ഐകണ്‍ കാണുന്നതു പോലെ ആപ്ലിക്കേഷനു അകത്തു തന്നെ വീഡിയോ കോള്‍ വിന്‍ഡോ ആഡ് ചെയ്യാനാകുമോ എന്ന കാര്യം ബുദ്ധിമുട്ടാണ്. ബീറ്റ ടെസ്റ്റിംഗ് വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എന്നാല്‍, ഐഒഎസില്‍ ഇപ്പോള്‍ ഇത് ലഭ്യമല്ല. ഒപ്പം ഒരു കോള്‍ മിസ് ആയാല്‍ അയാളെ ആപ്ലിക്കേഷന്‍ തുറക്കാതെ തന്നെ തിരിച്ചുവിളിക്കാന്‍ സഹായിക്കുന്ന കോള്‍ബാക്ക് ഫീച്ചര്‍ വൈകാതെ എത്തും. വോയ്സ് മെയ്ലിംഗ് ഫീച്ചര്‍, സിപ് ഫയല്‍ ഷെയറിംഗ് തുടങ്ങിയവയും വൈകാതെ എത്തും.