സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല?…

കൊച്ചി:ചോദ്യം പ്രസക്തമാണ് ..മലയാളി മനസുകളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന മഞ്ജു നീണ്ട ഇടവേളക്കുശേഷം തിരിച്ചെത്തിയപ്പോഴും മലയാളികള്‍ സന്തോഷത്തോടെ ഇരുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു. എത്രകാലം വിട്ടു നിന്നാലും മലയാളികളുടെ ഇടയില്‍ മഞ്ജുവിന് സ്ഥാനമുണ്ടെന്ന് കാണിച്ചിരിക്കുകയാണ് ഈ തിരിച്ചുവരവിലൂടെ. എന്നാല്‍ ഭാഗ്യം മഞ്ജുവിനെത്തേടിയെത്തിയത് ഒരുപിടി മികച്ച കഥാപാത്രങ്ങളായിരുന്നു. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഉദാഹരണം സുജാത തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടുകൂടി പ്രദര്‍ശനം തുടരുകയാണ്.

ഉദാഹരണം സുജാത മലയാള സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മാറിയെന്ന് പ്രേക്ഷകര്‍ തന്നെ പറയുന്നു. അത്യാവശ്യത്തിനുള്ള മേക്കപ്പ് മാത്രമേ സുജാതയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുള്ളൂ. വ്യത്യസ്ത വേഷങ്ങളുമായി ജൈത്രയാത്ര തുടരുന്നതിനിടയില്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ മഞ്ജു വാര്യരെ കണ്ടിട്ടില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള താരത്തിന്റെ പ്രതികരണവും വ്യത്യസ്തമായിരുന്നു. കന്മദം, ഉദാഹരണം സുജാത പോലെയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറായ മഞ്ജു വാര്യര്‍ ഒരിക്കല്‍പ്പോലും ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഗ്ലാമറസ് വേഷങ്ങള്‍ തനിക്ക് ചേരാത്തത് കൊണ്ടാണെന്നായിരുന്നു താരത്തിന്റെ ഉത്തരം. ഒരു പ്രമുഖവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം തനിക്ക് ചേരുന്ന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ് നല്ലത്. കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വേഷം ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും മഞ്ജു വാര്യര്‍ പറയുന്നു. സുജാതയും ആമിയുമാണ് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. സ്വന്തം വേദന മറ്റുള്ളവരെ അറിയിക്കാതെ ജീവിക്കുന്ന സുജാതയും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുമാണ് ഇപ്പോള്‍ മനസ്സിലുള്ള കാഥാപാത്രങ്ങളെന്നും നടി പറയുന്നു.

Top