ദിലീപിന് സഹായം നൽകിയതെന്തിനെന്ന് വെളിപ്പെടുത്തി മഞ്ജു വാര്യർ

കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായ ദിലീപിനെ സഹായിക്കുന്ന പിന്തുണയുമായി മഞ്ജുവാര്യർ രംഗത്ത് എത്തിയത് എല്ലാവരേയും അൽഭുതപ്പെടുത്തിയിരുന്നു. സിനിമയിലെ വനിത സംഘടന മജ്ഞു വിന്റെ നീക്കത്തിൽ എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു – എന്നാൽ എന്തിനാണ് ദിലീപിനെ പിന്തുണച്ചതെന്ന് വെളിപ്പെടുത്തലുമായി മഞ്ജുവാര്യർ രംഗത്ത് വന്നു.

നിയുടെ കേസിൽ ജയിലിലായതിനാൽ  ദിലീപ് ചിത്രമായ രാമലീലയുടെ റിലീസിംഗും അനിശ്ചിതത്വത്തിലായിരുന്നു.. പടം പുറത്തിറക്കാന്‍ തീരുമാനിച്ചതോടെ വലിയ പ്രചാരണം സിനിമയ്‌ക്കെതിരെ നടന്നു. അതിനിടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യരുടെ ആ പ്രഖ്യാപനം. രാമലീലയെ കൈവിടാഞ്ഞത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് മഞ്ജു വാര്യര്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാമലിലയെ പിന്തുണയ്ക്കുന്നവര്‍ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഓര്‍ക്കണം എന്ന തരത്തിലാണ് പ്രചാരണം നടത്തിയത്. എതിര്‍ത്തവരാകട്ടെ സിനിമ വിജയിപ്പിക്കുന്നത് അവളോടുള്ള നീതികേടായും വ്യാഖ്യാനിച്ചു. സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങളില്‍ പലരും ദിലീപ് സിനിമയ്ക്ക് എതിരെ തുറന്ന നിലപാട് എടുത്തു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യര്‍ രംഗത്ത് വന്നത്.

രാമലീലയും മഞ്ജു വാര്യരുടെ സിനിമയായ ഉദാഹരണം സുജാതയും ഒരേ ദിവസമായിരുന്നു പുറത്തിറങ്ങിയത്. ദിലീപ് അനുകൂലികള്‍ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന മഞ്ജു എന്തുകൊണ്ട് രാമലീലയെ പിന്തുണച്ചുവെന്ന് വിശദീകരിച്ചിരിക്കുകയാണ്. ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്ന് മഞ്ജു പ്രതികരിക്കുന്നു. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്.

നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമാ വ്യവസായത്തിന്റെ ആവശ്യമാണ്. താന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. എല്ലാ സിനിമയ്ക്കും അത് അര്‍ഹിക്കുന്ന അംഗീകാരം കിട്ടണം. താന്‍ രാമലീലയ്ക്ക് പിന്തുണ നല്‍കിയത് നല്ല ഉദ്ദേശത്തോടെ ആണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതലേ നില്‍ക്കുന്ന മഞ്ജു വാര്യര്‍ ദിലീപ് സിനിമയ്ക്ക് വേണ്ടി സംസാരിച്ചത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

രാമലീലയ്ക്ക് എതിരായ നിലപാടുകൾ ദൌർഭാഗ്യകരമാണെന്നാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാമലീല’ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം . തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി . പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

രാമലീല’, ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടു നടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതു കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരു വരാത്തവരുടേയുമാണ്.

സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ.കാഴ്ചയുടെ നീതി പുലരട്ടെ എന്നായിരുന്നു മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

Top