ദിലീപിന് നല്‍കിയില്ല: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പള്‍സര്‍ സുനിക്ക് കാണാന്‍ കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിക്ക് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുമതി. അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ദൃശ്യങ്ങള്‍ കാണുന്നതിനാണ് അനുതി. സ്വകാര്യ അഭിഭാഷകനെ നിയമിക്കാനുളള നടിയുടെ അഭ്യര്‍ത്ഥന കോടതി അംഗീകരിച്ചു. നടിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാന്‍ കോടതി അനുമതി നല്‍കി.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് അഭിഭാഷകരുടെ വിടുതല്‍ ഹര്‍ജി അടുത്തമാസം പതിനെട്ടിന് കോടതി പരിഗണിക്കും. കേസില്‍ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹര്‍ജി അടുത്ത മാസം പതിനെട്ടിന് കോടതി പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ ഈ കേസിലെ പ്രതിയായ നടന്‍ ദിലീപ് കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെങ്കിലും അത് നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നേരത്തെ നടന്‍ ദിലീപും ദൃശ്യം കാണാന്‍ കോടതിയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ദൃശ്യം കണ്ട ശേഷം ഇത് കൃത്രിമമാണെന്നും പകര്‍പ്പ് വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

Top