വിന്‍സ് മാത്യു
പെര്‍ത്ത് :ഈ ഒരു കുറിപ്പ് ചില സംഘാടകര്‍ക്ക് ഒട്ടും പിടിക്കില്ല, കാരണം ഇതൊക്കെ പറയുന്നവരേ അവര്‍ എന്നും ഉപദ്രവിക്കുകയും ശത്രുക്കള്‍ ആയി കാണുകയും ചെയ്യും.നന്മയുടെ ഭാഗമാണ് പറയുന്നത്. ആരെതിര്‍ത്താലും!….
2015ല്‍ ഓണാഘോഷത്തിന് ഓസ്ട്രേലിയയില്‍ എത്തിയ പ്രശസ്തയായ മലയാളി നടിയേ കുറിച്ച് ഒരു അടക്കം പറച്ചില്‍ ചെറുതായി പറഞ്ഞുവയ്ക്കാം. ഭര്‍ത്താവുമായി വഴക്കുകൂടി മാറി താമസിക്കുന്ന സമയത്താണ് അവര്‍ ഓസ്ട്രേലിയയില്‍ വരുന്നത്. അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഒരു ട്രസിന്റെ പരിപാടിക്ക് വേറെ ചില ബുക്കിങ്ങുകളുമായാണ് നടി വിമാനമിറങ്ങിയത്. അവിടെ എത്തിയ അവര്‍ക്ക് ട്രസ്റ്റിന്റേതല്ലാതെ കാര്യമായ പൊതു പരിപാടികള്‍ ഒന്നും ഇല്ലായിരുന്നു. ഉള്ളത് ചില സ്വകാര്യ പരിപാടികള്‍ മാത്രം. നടിയെ 2 ആഴ്ച്ചക്കടുത്ത് സിറ്റിയില്‍ നിന്നും 130 കിലോമീറ്ററോളം അകലെ ഒരു ഒരു ആഢംബര വീട് വാടകയ്ക്ക് എടുത്താണ് താമസിപ്പിച്ചത്. നടി വന്നതും, താമസിച്ചതും ചിലരുടെ ബുക്കിങ്ങ്; ലഭിച്ചിട്ടായിരുന്നു. വന്ന കാര്യം പണം ആയതിനാല്‍ അത് സാധിച്ച് നടി തിരിച്ചുപോയി.
പിന്നീട് നടിയേ കൊണ്ടുവന്ന ചാരിറ്റിക്കാര്‍ പിളര്‍ന്നു. എല്ലാ സത്യവും പുറത്തായി. ആരൊക്കെ നടിക്ക് പണം കൊടുത്തുവെന്നും, കിടക്ക പങ്കിട്ടുവെന്നുമായി പിന്നീട് പുറത്തേക്ക് വന്ന വിഴുപ്പുകള്‍. ഓസ്ട്രേലിയയിലെ ഏത് സ്റ്റേറ്റില്‍ നടിവന്നു എന്നു പറഞ്ഞാല്‍ ചില പ്രവാസി വീടുകളില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഓര്‍ത്ത് അതിന് നിര്‍ബന്ധിക്കരുത്..ഇത് ഓസ്ട്രേലിയയിലെ മാത്രം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഗള്‍ഫില്‍ വന്ന മലയാള സിനിമാ നടീ, നടന്മാര്‍ക്കെതിരേയും, കലാ സംഗത്തുള്ളവര്‍ക്കെതിരേയും ഇതേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ക്ഷണിച്ച് വരുന്ന പരിപാടികള്‍ കൂടാതെ പലര്‍ക്കും നേതാക്കള്‍ക്കും, താരങ്ങള്‍ക്കും പ്രവാസ ലോകത്ത് മറ്റ് ചില കലാ പരിപാടികളും കൂടി ചിലപ്പോള്‍ ചിലര്‍ക്ക് എങ്കിലും ഉണ്ടാകും!
ഏതാനും ദിവസം മുമ്പ് ചലചിത്ര സംവിധായകനും ദീര്‍ഘകാലം പ്രവാസിയുമായിരുന്ന പി.ടി കുഞ്ഞുമുഹമ്മദ് ഈ കാര്യം പറഞ്ഞിരുന്നു. നാട്ടില്‍ നിന്നും നേതാക്കളേ വണ്ടികൂലിയും, ചിലവും, താമസിക്കാന്‍ വീടും, ഹോട്ടലും ഒക്കെ ഒരുക്കിയും എന്തിനാണ് പ്രവാസികള്‍ കൊണ്ടുവരുന്നത്? അവര്‍ക്ക് തിരികെ പോകുമ്പോള്‍ കൈയ്യില്‍ കരുതാന്‍ സമ്മാനങ്ങള്‍, പണം, 23-30 കിലോ ബാഗേജ്ജ് നിറയെ ഷോപ്പിങ്ങ് സാധനങ്ങള്‍!..പ്രവാസികള്‍ക്കിടയില്‍ പിരിവ് നടത്തിയും, മലയാളികളായ ബിസിനസുകാരേ കുത്തിപിഴിഞ്ഞും ഈ പണം മുഴുവന്‍ കണ്ടെത്തുകയാണ്. ഒരു കാര്യവും ഉപകാരവുമില്ലാത്ത ഈ പണി അവസാനിപ്പിച്ച് കഷ്ടതയും ദുരിതവും അനുഭവിക്കുന്ന പ്രവാസികള്‍ക്കോ, നാട്ടിലേ അവരുടെ ബന്ധുമിത്രാദികള്‍ക്കോ നല്കിയാല്‍ പുണ്യം കിട്ടും. നാട്ടില്‍ ജനങ്ങള്‍ നയാ പൈസ പിരിവ് നലാതെ ഓടിക്കുന്ന നേതാക്കളേയും പട്ടിണി കിടന്നാലും ജനങ്ങള്‍ സഹായിക്കാത്ത സാഹിത്യകാരന്മാരേയും പ്രവാസികള്‍ ക്ഷണിച്ചു കൊണ്ടുവന്ന് പൊന്നാടയിടുന്നത് എന്തിന്? ആ തുക സാധാരണക്കാരായ പ്രവാസികള്‍ക്കും, നാട്ടിലേ രോഗികള്‍ക്കും ഒക്കെ നല്കികൂടേ..എന്ത് പുണ്യം ലഭിക്കും.
അദ്ധ്വാനിച്ച് മാത്രം ഉണ്ടാക്കുന്ന പണം പ്രവാസി അത് ചിലര്‍ക്ക് പൊങ്ങച്ചവും മേനിയും ഉണ്ടാക്കാന്‍ എന്തിന് വെള്ളത്തില്‍ കളയുന്നു?
മറ്റുവരുടെ പ്രശസ്തിക്ക് സമയവും പണവും,കളയാനും ചിലരേ ആരാധിക്കാനും പ്രവാസികള്‍ തല പുണ്ണാക്കുകയാണ്;എന്താണിതൊക്കെ?
മലയാളി പ്രവാസികള്‍ പണ്ടേ അങ്ങിനെയാണ്. സ്വന്തം വീട്ടില്‍ പണം നല്ക്യില്ലേലും, സഹായം നല്കിയില്ലേലും, നേതാക്കള്‍ക്കും രാഷ്ട്രീയകാര്‍ക്കും പണം നല്കും. സുഹൃത്തുക്കള്‍ക്കും, നാട്ടുകാര്‍ക്കും വേണ്ടി മടിശീല അഴിക്കും.
സാധാരണ പ്രവാസിയുടെ മനസിന്റെ ശുദ്ധത മൂലമാണത്.
നാട്ടില്‍ ഒരു സ്റ്റേജുമില്ലാതെ, മൊഴിഞ്ഞാല്‍ കേള്‍ക്കാനും ആരുമില്ലാത്ത സാഹിത്യകാരന്മാരെ കൊണ്ടുവന്ന് പുരസ്കാരങ്ങള്‍ നല്കുക, ദൈവങ്ങളേ പോലെ അവരെ വീടുകളില്‍ ചില്ലുകൂടുകള്‍ ഉണ്ടേല്‍ അതില്‍ വയ്ച്ച് ആരാധിക്കുക, അല്ലേല്‍ നല്ല ഹോട്ടല്‍ നല്കുക, വിലകൂടിയ ഭക്ഷണവും, മദ്യവും ചിട്ടയായി എത്തിക്കുക, ഡിന്നര്‍ നൈറ്റ് സംഘടിപ്പിക്കുക, അങ്ങിനെ പ്രവാസി പണം ഒഴുക്കുന്നു. എഴുത്തിനുരുത്താന്‍ പോലും ഇപ്പോള്‍ വിമാനത്തില്‍ ആണ് അവതാരങ്ങളെ ഇറക്കുന്നത്. പ്രവാസ ലോകത്തേ പുതിയ ശീലങ്ങളില്‍ പണമില്ലാത്ത പ്രവാസികള്‍ കൂടി ബലിയാടാകുന്നു. അവന്റെ മാസ വരുമാനം കൂടി ഈ പകിട്ടുകള്‍ക്കും മാമാങ്കത്തിനും പോകുന്നു. ഉണ്ടായിട്ടല്ല, എല്ലാവര്‍ക്കും ഒപ്പം നില്ക്കാനും അപമാനം ഉണ്ടാകാതിരിക്കാനും വേണ്ടി;നേതാക്കള്‍ ആകട്ടെ തിരഞ്ഞെടുപ്പിന് മുമ്പ് ഗള്‍ഫ് നാട് മുഴുവന്‍ കറങ്ങി. നാല് കാശും ചെറു ബിസിനസും ഒക്കെയുള്ള എല്ലാ മലയാളികളേയും എഴുന്നൊള്ളിച്ച് എത്തിക്കുന്നവര്‍ കുത്തിപിഴിഞ്ഞു.
തിരന്‍ഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ജയിച്ച എം.എല്‍.എ മാര്‍ പിന്നെയും പ്രവാസികള്‍ക്കിടയില്‍ പാട്ടപിരിവിനായി ഇറങ്ങി.2ലക്ഷം വരെയാണ് ഒരു എം.എല്‍.എ വരുന്നതിന്റെ ചിലവ് യൂറോപ്പിലും, അമേരിക്കയിലുമൊക്കെ. വന്നു കഴിഞ്ഞാല്‍ കാശും, ബിസിനസും, നല്ല ജോലിയുമുള്ള പ്രവാസികളെ വട്ടമിട്ട് പിടിക്കുന്നു. ഡിന്നര്‍ നൈറ്റ് വയ്ക്കുന്നു. പോകാന്‍ നേരം ഒരു ചെക്കും കൂടി വാങ്ങും. വയര്‍ നിറഞ്ഞ് അവശനായാലും നല്ല കാശ് ചെല്ലുന്ന വീട്ടില്‍ നിന്നും കിട്ടിയാലും,വീട്ടുകാരെ പിടിച്ചുപോയാലും ചിലപ്പോള്‍ കിടപ്പും അവിടെയാക്കും!..ഇവന്മാരൊക്കെ നേതാവാണ് പോലും!തിരഞ്ഞെടുപ്പിന്റെ ചിലവിലേക്ക് ജയിച്ചുകഴിഞ്ഞും എം.എല്‍.മാര്‍ പിരിവാണ്. ഗള്‍ഫിലും, യൂറോപ്പിലും, അമേരിക്കയിലും, ഓസ്ട്രേലിയയിലും വീടുകള്‍ കയറി പിരിക്കുന്ന ഇവര്‍ക്ക് എന്തിന്റെ സൂക്കേടാ?….നാട്ടില്‍ പിരിവെടുത്ത് ഒരാള്‍ പോലും ഇനി ബാക്കിയില്ലാത്തപ്പോള്‍ പ്രവാസ ലോകത്തും പിരിവ്..ഒരു ഫാഷനാക്കി
പ്രവാസികളുടെ പണവും, പുരസ്കാരവും വാങ്ങിക്കൊണ്ടുപോയവര്‍ നാട്ടില്‍ചെന്ന് പ്രവാസികളുടെ നന്‍മയുള്ള മനസിനെകുറിച്ച് നല്ല വാക്ക് പറയുകയോ പ്രവാസികളുടെ വേവലാതികള്‍ കാര്യമായി എഴുതുകയോ ഉണ്ടായിട്ടില്ല. അവാര്‍ഡ് വാങ്ങി നാട്ടില്‍ ചെന്നശേഷം പ്രവാസികളെ കുറിച്ച് പരിഹാസം പറയും. നിയമ സഭയില്‍ കമ എന്നൊരക്ഷരം ഇവര്‍ പ്രവാസികള്‍ക്കായി മിണ്ടി കേടിട്ടില്ല. മാത്രമല്ല പ്രവാസികളുടെ പണവും മദ്യവും, ഹോട്ടല്‍ താമസവും ഒക്കെ ആസ്വദിച്ച് നാട്ടിലെത്തികഴിഞ്ഞാല്‍ അവന്മാര്‍ വെറും പൊടന്മാരാ..അവന്മാരേ പറ്റിച്ചൂ..എന്ന് പറഞ്ഞ പ്രമുഖ നേതാവ് തന്നെ ഇവിടെ ഉണ്ട്. കിടത്തി..തീറ്റി കുടിപ്പിച്ച് പോകറ്റിലേക്കും അക്കൗണ്ടിലേകും വിദേശ കറന്‍സിയും തള്ളി തന്ന് വിടുന്ന പ്രവാസികളെ പരിഹസിക്കാനുള്ള അവസരം പോലും ഈ നേതാക്കള്‍ മിനക്കെടുത്താറില്ല എന്നാണ് ദുഖകരം.
നാട്ടിലെ ആനചന്തങ്ങളെ കെട്ടി എഴുന്നൊള്ളിക്കുന്നവരുടെ നേട്ടംപിരിക്കുന്നതിന്റെ ഒരു ഭാഗം കിട്ടും. നേതാക്കളെ കൊണ്ടുവരാന്‍ ചിലവ് 2 ലക്ഷം ആയാല്‍ 4ലക്ഷം പലരില്‍നിന്നുമായി വിമാന കൂലി പറഞ്ഞ് പിരിച്ച് പോകറ്റിലാക്കും.
പണം നല്കുന്ന പ്രവാസികള്‍ക്ക് കിട്ടുന്നത്
അവന്‍ നാടില്‍ ചെല്ലുമ്പോള്‍ ഈ നേതാവിനേ സ്വന്തം ചിലവില്‍ നടത്തുന്ന സദ്യക്ക് വിളിച്ചാല്‍ തിന്നാന്‍ വെറുതേ വരും. കുട്ടികളുടെ മാമോദീസ,കല്യാണം,വീട്ടിലേ മരണം എന്നിവക്കെല്ലാം എം.എല്‍.എ( നേതാവ്) എത്തിയിരിക്കും. ഈ നേതാവിന്റെ..അല്ലേല്‍ എം.എല്‍ എയുടെ സാനിധ്യത്തില്‍ നാട്ടിലെത്തുന്ന പ്രവാസി താന്‍ ഇമ്മിണി വല്യ പുള്ളിയാണെന്ന് ഓര്‍ക്കും.
NB:നാട്ടില്‍ നിന്നും കലാകാരന്മാരെ കൊണ്ടുവന്ന് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതും, മറ്റ് സ്റ്റേജ് പരിപാടികളും ഈ ലേഖനത്തിന്റെ വിഷയമല്ല