ഒരു സ്ത്രീയെ സംബധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ് ഗർഭകാലം.ഭർത്താവിൽ നിന്നും കൂടുതൽ പരിചരണവും സ്നേഹവും ആഗ്രഹിക്കുന്ന കാലം.ഭർത്താവ് അടുത്തില്ലാത്തവർ ഒരുപാട് വേദന അനുഭവിക്കുന്നവരായിരിക്കും. ഏതൊരു ഗർഭിണിയും ആഗ്രഹിക്കുന്നത് പോലെ ഗർഭകാലത്തിന്‍റെ നല്ലൊരു ഭാഗം ഭർത്താവിനൊപ്പം പങ്ക് വയ്ക്കാൻ അമിതമായി ആഗ്രഹിക്കുന്നൊരു ഭാര്യായണ് വെറോണിക്കയും. ഗർഭകാല ശുശ്രൂഷകൾ നടത്താനും കുഞ്ഞിനെ കൈയ്യിലേറ്റി വാങ്ങാനും ഭർത്താവ് ബ്രാൻഡൻ ഫിലിപ്സ് അടുത്തില്ല എന്നതാണ് ഫ്ലോറിഡകാരിയായ വെറോണിക്കയെ ഏറെ ദുഃഖിപ്പിക്കുന്നത്.
സൈനികനായ ഭർത്താവ് ജോലി സംബന്ധമായി ദൂരെയായതിനാൽ ആ കുറവ് പരിഹരിക്കാനുള്ള നല്ലൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് വെറോണിക്ക.ഭർത്താവിനായി ഒരു ഗർഭകാല ഫോട്ടോഷൂട്ട് തന്നെ ആസൂത്രണം ചെയ്തു വെറോണിക്ക. ഫ്ലോറിഡയിൽ നിന്നുള്ള ജെന്നിഫർ മെക്മഹോൻ എന്ന ഫോട്ടോഗ്രാഫിന്‍റെ സഹായത്താലാണ് വെറോണിക്ക ഈ ഫോട്ടോഷൂട്ട് നടത്തിയത്. എല്ലാ ചിത്രങ്ങളിലും ഭർത്താവിനെ ഉൾക്കൊള്ളിക്കുന്ന വിധത്തിൽ ഫോട്ടോ വേണമെന്നായിരുന്നു വെറോണിക്ക ആവശ്യപ്പെട്ടത്. ഫോട്ടോഗ്രാഫറാകട്ടെ ഫോട്ടോഷോപ്പിന്‍റെ സഹായത്തോടെ മനംകവരും ചിത്രങ്ങളാക്കി നൽകുകയും ചെയ്തു.
രാജ്യത്തെ സേവിക്കുന്ന ഭർത്താക്കന്മാർക്ക് സ്വന്തം ഭാര്യക്കൊപ്പം ഗർഭകാലത്തോ പ്രസവസമയത്തോ ചിലവിടാൻ സാധിക്കാറില്ല. വെറോണിക്കയുടെ സങ്കടം എന്നെയും വല്ലാതെ വിഷമിപ്പിച്ചു. ഇതാണ് യഥാർത്ഥ രാജ്യ സ്നേഹമെന്നും ഫോട്ടോഗ്രാഫറായ ജെന്നിഫർ വ്യക്തമാക്കി.