ലോ അക്കാദമി ഡയറക്ടറുടെ മരുമകളെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ ജയിലിലാക്കി; യുവതിയുമായി അടുപ്പത്തിലായിരുന്നു കള്ളക്കേസെന്ന് യുവാവ്

കൊച്ചി: ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായര്‍ക്ക് പിന്നാലെ ഡയറക്ടര്‍ നാരായണന്‍ നായരും വിവാദത്തില്‍. ഡോ.എന്‍. നാരായണന്‍ നായരുടെ മരുമകളെ ആക്രമിച്ചെന്ന കേസില്‍ ക്ഷേത്ര പൂജാരിയെ ജയിലില്‍ അടച്ചത് കള്ളക്കേസില്‍ കുടുക്കിയാണെന്നാണ് ആരോപണം.

ഇടുക്കി അടിമാലി വെള്ളത്തൂവല്‍ കൊല്ലപ്പില്ലില്‍ വീട്ടില്‍ വൈശാഖ് (30) ആണ് ജയിലിലായത്. നാരായണന്‍നായരുടെ മകനും വനം വകുപ്പ് പബ്ലിക് പ്രോസിക്യൂട്ടറുമായ നാഗരാജ് നാരായണന്റെ ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാറില്‍ നിന്നു പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ബലമായി കടത്തികൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. എന്നാല്‍ ഈ യുവതിയുമായി താന്‍ അടുപ്പത്തിലായിരുന്നെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരുടെ സഹോദരനാണ് നാഗരാജ്. ലോ അക്കാദമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു അക്കാദമി ഡയറക്ടര്‍ കൂടിയായ നാഗരാജ്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നാഗരാജിന് രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സിപിഎം സംസ്ഥാന സമിതി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അമ്മാവനാണ്. ജ്യുഡീഷ്യറിയിലും നാരായണന്‍ നായര്‍ക്കും നാഗരാജനുമുള്ള സൗഹൃദവും ബന്ധവും അക്കാദമി സമരത്തിനിടെ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് വൈശാഖിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളും.

ഡിസംബര്‍ 25ന് മൂന്നിനാണ് സംഭവം. നാഗരാജനും ഭാര്യയും ആശുപത്രിയിലേക്ക് പോകവെ എറണാകുളം ഇലഞ്ഞിക്കല്‍ ക്ഷേത്രത്തിലെ പൂജാരിയായ വൈശാഖ് കാറിലെത്തി യുവതിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്തശേഷം യുവതിയെ ബലം പ്രയോഗിച്ച് വലിച്ചിറക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി. ചേരാനല്ലൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായ യുവാവിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് യുവാവ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നാഗരാജ് പറയുന്ന ഈ കഥ കള്ളമാണെന്ന് വൈശാഖ് പറയുന്നു. യുവതി ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ക്ഷേത്രപൂജാരിയുമായി പരിചയപ്പെടുകയും ഇവര്‍ തമ്മില്‍ ആത്മീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവത്രേ. ഈ അടുപ്പം വച്ച് യുവാവ് യുവതിയെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും 10 ലക്ഷംരൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും നാഗരാജിന്റെ പരാതിയില്‍ പറയുന്നു. ഈ പരാതി അതേ പടി വിശ്വസിച്ചാണ് പൊലീസ് എഫ് ഐ ആര്‍ ഇട്ടതും വൈശാഖിനെ അറസ്റ്റ് ചെയ്തതും. ഇതില്‍ കള്ളക്കളിയുണ്ടെന്നാണ് ആരോപണം. ഇതിനിടെയാണ് ഹൈക്കോടതിയിലെ ജാമ്യേപേക്ഷയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈശാഖ് തയ്യാറാകുന്നത്.
എന്നാല്‍ താനും യുവതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമാണ് യുവാവിന്റെ വാദം. നാഗരാജ് നാരായണന്‍ സ്വാധീനമുപയോഗിച്ച് തന്നെ കുടുക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ വാദം. പരാതിയില്‍ പറയുന്നതെല്ലാം കള്ളക്കഥയാണെന്നും വൈശാഖ് പറയുന്നു.

Top