ഭര്‍ത്താവിന് സൗന്ദര്യം കൂടി യുവതി വിവാഹമോചനം നേടി; വാര്‍ത്ത ആഘോഷിച്ച് സോഷ്യല്‍ മീഡിയ

കെയ്‌റോ: വിവാഹ മോചനത്തിന് പല കാരണങ്ങള്‍ പറഞ്ഞ് കേട്ടിടുണ്ട് എന്നാല്‍ ഭര്‍ത്താവിന് സൗന്ദര്യം കൂടിയതിന്റെ പേരില്‍ ഭാര്യ വിവാഹ മോചനം നേടിയ വാര്‍ത്ത ഇതാദ്യമായാണ് പുറത്ത് വരുന്നത്.
മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഭര്‍ത്താവിന്റെ സൗന്ദര്യം കാരണം തകരുകയാണെന്നാണ് യുവതിയുടെ പരാതി. ഈജ്പിതിലെ ഈ വിവാഹമോചന വാര്‍ത്ത ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ .

ഭര്‍ത്താവിനൊപ്പം പുറത്ത് പോകുമ്പോള്‍ സ്ത്രീകളെല്ലാവരും അദ്ദേഹത്തെ നോക്കുന്നതില്‍ താന്‍ അസ്വസ്തയാണെന്നും യുവതി . അദ്ദേഹത്തിന്റെ അതിയായ സൗന്ദര്യം തനിയ്ക്ക് ശാപമായി മാറിയെന്നും യുവതി പറയുന്നു. യുവതിയുടെ ഭര്‍ത്താവ് ഡോക്ടറാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മറ്റ് സ്ത്രീകളുമായി ഭര്‍ത്താവിന് അടുപ്പം തോന്നുമോ എന്നും താന്‍ സംശയിക്കുന്നതായി ഇവര്‍ പറയുന്നു. ഇനിയും ജീവിതം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് യുവതിയുടെ പക്ഷം. യുവതിയ്‌ക്കൊപ്പം സോഷ്യല്‍മീഡിയയില്‍ ഒട്ടേറെ സ്ത്രീകള്‍ അണിചേര്‍ന്നു .

ഇങ്ങനെ ഒരു ഭാര്യയ്‌ക്കൊപ്പം ജീവിച്ചാല്‍ ജീവിതം നരക തുല്യമാകുമെന്ന് ചില പുരുഷന്‍മാരും അഭിപ്രായപ്പെട്ടു . എന്തായാലും സൗന്ദര്യം ഒരാളുടെ ജീവിതത്തെ ഇങ്ങനേയും ബാധിയ്ക്കുമെന്ന് മനസിലായല്ലോ . അപ്പോള്‍ സുന്ദരന്‍മാരും സുന്ദരിമാരും സൂക്ഷിയ്ക്കുക .

Top