തിരുവനന്തപുരം: കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ പൊലീസ് സ്ത്രീ പീഡനത്തിന് കേസെടുത്തു. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരെ നേരത്തെ, നെയ്യാറ്റിന്‍കര പൊലീസ് ആത്മഹത്യാപ്രേരണയക്കായിരുന്നു കേസെടുത്തിരുന്നത്.അതിനിടെ പ്രതിപക്ഷത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിയെ നാണക്കേടിലാക്കി എംഎല്‍എ എം വിന്‍സെന്റ്. കോവളം എം.എല്‍.എ എം.വിന്‍സന്റിനെ സ്ത്രീ പീഢനത്തിന് പൊലീസ് അറ്സ്റ്റ് ചെയ്യാന്‍ അന്തിമ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതോടെയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും വെട്ടിലായിരിക്കുന്നത്. എംഎല്‍എയുടെ നിരന്തരമായി ശല്ല്യം ചെയ്യലിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് കോവളം എംഎല്‍എ പ്രതികൂട്ടിലായത്.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കുന്നെന്നാണ് ആരോപണം.ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരെ നേരത്തെ, നെയ്യാറ്റിന്‍കര പൊലീസ് ആത്മഹത്യാപ്രേരണയക്കായിരുന്നു കേസെടുത്തിരുന്നത്.
എം.എല്‍.എയുടെ അയല്‍വാസിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് പരാതിക്കാരി. എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഫോണിലൂടെ എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നും പിന്നീട് കടയില്‍ വന്നും ശല്യം ചെയ്‌തെന്നും വീട്ടമ്മയുടെ ഭര്‍ത്താവും മൊഴി നല്‍കിയിരുന്നു. അതേസമയം, കേസിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് എംഎല്‍എ ആരോപിച്ചു. അന്വേഷണത്തെ നേരിടാന്‍ തയാറാണെന്നും ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ലാഭം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണം തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
എം.എല്‍.എയുടെ അയല്‍വാസിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് പരാതിക്കാരി. എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് സ്ത്രീയുടെ മൊഴിയെടുത്ത പൊലീസ് കേസില്‍ കൂടുതല്‍ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.