അല്പ വസ്ത്രം ധരിച്ച് റോഡിലിറങ്ങുക എന്നത് പാശ്ചാത്യ നാടുകളില്‍ വലിയ അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയിലെ മാര്‍ക്കറ്റ് സ്ട്രീറ്റില്‍ കണ്ട കാഴ്ച്ച ഏവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. രണ്ട് യുവതികള്‍ ഈ പൂര്‍ണ്ണ നഗ്നരായാണ് തെരുവിലെത്തിയത്.
തിരക്കേറിയ നഗരത്തിലെ വിശ്രമ ബഞ്ചില്‍ ശരീരമാസകലം സ്ട്രോബറി ജാം പുരട്ടി നൂല്‍ബന്ധമില്ലാതെ അവര്‍ ഇരുന്നു. വസ്ത്രമില്ലാതെ ഇരിക്കുന്ന യുവതികളെ കണ്ടതോടെ ആളും കൂടി. ജാം ശരീരത്തില്‍ പലയിടത്തും എത്തിയിരുന്നില്ല എന്നതും ആളുകൂടാന്‍ കാരണമായി. എന്നാല്‍ വളരെ പെട്ടെന്ന് യുവതികളെ പൊലീസ് പൊക്കി അകത്താക്കി. നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.
കിട്ടിയ അവസരം പരമാവധി മുതലാക്കിയ ചിലര്‍ വീഡിയോയും പകര്‍ത്തി. ഇതൊക്കെ കണ്ടെങ്കിലും ഭാവഭേദമൊന്നുമില്ലാതെ ഇരിക്കുകയായിരുന്നു യുവതികള്‍. അല്പം കഴിഞ്ഞതോടെ വന്‍ജനക്കൂട്ടമായി. പൊലീസെത്തിയപ്പോഴും ഇതൊക്കെ ഞങ്ങളെത്രകണ്ടതാ എന്നമട്ടിലിരിക്കുകയായിരുന്നു യുവതികള്‍. ഷീറ്റുകൊണ്ട് പുതപ്പിച്ചശേഷമായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പൊതുസ്ഥലത്തെ നഗ്നതാപ്രദര്‍ശനത്തിന് ഇവര്‍ക്കെതിരെ കേസടെുത്തു. തങ്ങളുടെ കലാപരമായ പ്രകടനമാണ് നടന്നതെന്നാണ് യുവതികളുടെ വാദം.