4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം മകളുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു; 5 വയസുകാരിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു

വെണ്ണിയോട് (വയനാട്): മകളുമായി പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) ആണു മരിച്ചത്. പുഴയില്‍ കാണാതായ 5 വയസ്സുകാരി ദക്ഷയ്ക്കായുള്ള തിരച്ചില്‍ വിഫലമായി. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. 4 മാസം ഗര്‍ഭിണിയായ ദര്‍ശന വിഷം കഴിച്ചശേഷം മകളുമായി വെണ്ണിയോട് പുഴയ്ക്കു കുറുകെ പാത്തിക്കല്‍ കടവിലുള്ള നടപ്പാലത്തില്‍നിന്നു താഴേക്കു ചാടുകയായിരുന്നു.
യുവതിയും കുഞ്ഞും പുഴയില്‍ ചാടിയത് കണ്ടയാള്‍ അറിയിച്ചതിനെ തുടര്‍ന്ന്, സമീപത്തെ തോട്ടത്തില്‍ പണിയെടുത്തു കൊണ്ടിരുന്ന നിഖില്‍ എന്ന യുവാവു പുഴയില്‍ ചാടി ദര്‍ശനയെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ദര്‍ശനയെ കല്‍പറ്റയിലെ ഗവ. ജനറല്‍ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ദര്‍ശനയുടെ മരണം.

പാലത്തിനു സമീപം ചെരിപ്പും കുടയും വച്ചാണു ദര്‍ശന കുഞ്ഞുമായി പുഴയിലേക്കു ചാടിയത്. ദക്ഷയ്ക്കായി ഇന്നലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top