ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ പീഡിപ്പിച്ചതിനുശേഷം ചുട്ടുകൊന്നു

CqAnL5qWIAEi70A

ഇസ്താംബുള്‍: പനതുര്‍ക്കിയില്‍ എല്‍ജിബിടി കമ്യൂണിറ്റിക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരേയും അവകാശങ്ങള്‍ക്കായും നിരന്തരം പോരാടിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ ചുട്ടു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റിനെ പീഡിപ്പിച്ചതിനുശേഷം ചുട്ടുകൊല്ലുകയായിരുന്നു.

ഹാന്‍ഡേ കദീറാണ്(22) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 12നാണ് ഹാന്‍ഡേ കദീറിനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ അഗ്‌നിക്കിരയാക്കിയിരുന്നു. കദീറിന്റെ സുഹൃത്തുക്കളാണ് മൃതദേഹം തിച്ചറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

kader

കൊലപാതകികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം പുകയുകയാണ്. രാജ്യത്ത് എല്‍ജിബിടി കമ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും കദീറിന്റെ കൊലപാതകികളെ കണ്ടെത്തണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം.

15,000 പേരുടെ ഒപ്പുകള്‍ ശേഖരിച്ച പരാതിയും പൊലീസില്‍ നല്‍കി. എന്നാല്‍ തങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ മുഖ്യധാരാ മാധ്യമങ്ങളടക്കം രാഷ്ട്രീയക്കാര്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

സംഭവത്തില്‍ വന്‍പ്രതിഷേധം ഉയരുന്ന ഇസ്താബുളില്‍ വരും ദിവസങ്ങളില്‍ വന്‍ജനാവലിയെ അണിനിരത്തി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും എല്‍ജിബിടി ആക്ടിവിസ്റ്റുകള്‍ അറിയിച്ചു.

Top