സെക്‌സിനിടയില്‍ സ്ത്രീ ഇങ്ങനെയൊക്കെയാണ്; അറിഞ്ഞിരിക്കേണ്ട ചില നിരീക്ഷണങ്ങള്‍

സെക്സ് സമയത്ത് സ്ത്രീയിലും പുരുഷനിലും ധാരാളം മാറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. ഇവയ്ക്കെല്ലാം പ്രധാന കാരണമെന്നു പറയുന്നത് ഹോര്‍മോണ്‍ സംബന്ധമായ പ്രക്രിയകളാണ്. സെക്സ് സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ഇത്തരത്തില്‍ പെടുന്നവയാണ്.

ഊഹിക്കാന്‍ കഴിയാത്ത തരം മാറ്റങ്ങള്‍. ചിലപ്പോള്‍ വിചിത്രമെന്നു തോന്നാവുന്ന ചില കാര്യങ്ങള്‍, ചില മാറ്റങ്ങള്‍ ഇതില്‍ പെടുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ചറിയൂ, ചില പഠന റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

സെക്സില്‍ അല്‍പ സമയത്തിനുള്ളില്‍ തന്നെ ഇത് ഓര്‍ഗാസ സാധ്യതയോ എന്നു സ്ത്രീയ്ക്കു തിരിച്ചറിയാന്‍ സാധിയ്ക്കും. അതായത് സുഖകരമോ അല്ലയോ എന്നത്. സെക്സ് തുടങ്ങുന്ന സമയത്ത് സ്ത്രീകള്‍ ഏതാണ്ട് ന്യൂട്രല്‍ സ്റ്റേജിലായിരിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

പല സ്ത്രീകളും ഈ സമയത്ത്, പ്രത്യേകിച്ചും ഓര്‍ഗാസ സമയത്ത് ശബ്ദമുണ്ടാക്കാറുണ്ട്. 66 ശതമാനം സ്ത്രീകള്‍ ഇതു ചെയ്യുന്നത് പങ്കാളികള്‍ക്ക് പെട്ടെന്ന് ക്ലൈമാക്സില്‍ എത്താനാണ്. 87 ശതമാനം പേര്‍ ഇതു ചെയ്യുന്നത് പങ്കാളിയ്ക്ക് ആത്മവിശ്വാസത്തിനായും. ഫേക്ക് ഓര്‍ഗാസ സമയത്തും ഇതു സംഭവിയ്ക്കുന്നു. അതായത് വ്യാജ ഓര്‍ഗാസ സമയത്ത്

ഈ സമയത്ത് ചില സ്ത്രീകള്‍ക്ക് അധോവായു പോകുന്നുവെന്ന തോന്നലുണ്ടാകാറുണ്ട്. എന്നാല്‍ ഇത് വാസ്തവത്തില്‍ യോനീഭാഗത്തുണ്ടാകുന്ന വായു സൗണ്ടോടെ പുറത്തു പോകുന്നതാണ് കാണിയ്ക്കുന്നത്.

സാധാരണ സെക്സ് വേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ ചില സ്ത്രീകള്‍ക്ക് സെക്സ് സമയത്ത് തലവേദനയുണ്ടാകും. സെക്സ് ആവേശം കൂടുമ്പോഴാണ് ഇതുണ്ടാകുന്നത്. ചിലരില്‍ ഇതിനു തുടര്‍ച്ചയായി ഓര്‍ഗാസവും സംഭവിയ്ക്കും.

ചില സന്ദര്‍ഭങ്ങളില്‍ സെക്സിനിടെ സ്ത്രീയ്ക്കു മൂത്രശങ്ക തോന്നാറുണ്ട്. ഇത് പലപ്പോഴും വെറും തോന്നലോ അല്ലെങ്കില്‍ സെക്സിനു മുന്‍പ് മൂത്രമൊഴിയ്ക്കാത്തതു കൊണ്ടുണ്ടാകുന്ന തോന്നലോ ആകാം. ഇത് ഓര്‍ഗാസസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. ആമി ലെവിന്‍ എന്ന സെക്സ് കോച്ചാണ് ഇതെക്കുറിച്ചു പറയുന്നത്.

സെക്സിനിടയില്‍ പെട്ടെന്നു തന്നെ സ്ത്രീയോനി വരണ്ടതാകാനും അസ്വസ്ഥതയനുഭവപ്പെടാനു സാധ്യതയുണ്ടെന്ന് യേല്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ മേരി ജേന്‍ മിന്‍കിന്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

Top