ദിലീപ് വീണ്ടും വിവാദത്തിലേക്ക് ;വിവാദ പരാമര്‍ശത്തിനെതിരെ നടി പരാതി കൊടുക്കാന്‍ സാധ്യത..നടിക്ക് പിന്തുണയുമായി വിമന്‍ ഇൻ സിനിമ കളക്ടീവ്

കൊച്ചി :ദിലീപിനെതിരെ കുരുക്ക് മുറുകുന്നു.ദിലീപിൻറെ വിവാദ പരാമര്‍ശത്തിനെതിരെ നടി പരാതി കൊടുക്കാൻ സാധ്യത..നടിക്ക് പിന്തുണയുമായി വിമന്‍ ഇൻ സിനിമ കളക്ടീവും രംഗത്ത് വന്നു.സംഭവത്തില്‍ നടി വീണ്ടും പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ വിവാദക്കുരുക്കില്‍ കിടക്കുന്നത് ജനപ്രിയ നടന്‍ ദിലീപാണ്. അടുത്തിടെ നടിക്കെതിരെ ദിലീപ് നടത്തിയ പരമാര്‍ശത്തിനെതിരെ നടി പരാതി നല്‍കുമെന്നാണ് ചില സൂചനകള്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയുമായി നടിക്ക് അടുത്ത സൗഹൃദമായിരുന്നെന്നാണ് ദിലീപ് പറഞ്ഞിരുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.manju-rima-anjaly-4CM

അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമന്‍ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി. അപമാനിക്കുന്ന പരാമര്‍ശം നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് സംഘടന പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇത്തരം പരാമർശങ്ങളിൽ നിന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഘടനയുടെ പ്രതികരണം.പ്രതിയായ സുനില്‍ കുമാറിന് നടിയുമായി ബന്ധമുണ്ടെന്ന് നടന്‍ ദിലീപ് കഴിഞ്ഞ ദിവസം ആരോപിച്ചരുന്നു. കൂടാതെ നടന്മാരായ സലീം കുമാറും അജു വര്‍ഗിസും നടിയെ അപമാനിക്കുന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്നായിരുന്നു സലീംകുമാറിന്‍റെ ആവശ്യം. നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജു വര്‍ഗീസിനെതിരെ പരാതിയുണ്ട്. ഇരുവരും പിന്നീട് മാപ്പ് പറഞ്ഞിരുന്നു.dileep3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താരത്തിന് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവരിലെല്ലാവര്‍ക്കും പണികിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. നടന്‍ സലീം കുമാറായിരുന്നു ദിലീപിന് പിന്തുണയുമായി ആദ്യമെത്തിയത്. നടിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന താരത്തിന്റെ പരമാര്‍ശം വിവാദത്തിന് വഴിതെളിച്ചിരുന്നു. അവസാനം മാപ്പ് പറയേണ്ട അവസ്ഥയിലായിരുന്നു സലീം കുമാര്‍.അജു വര്‍ഗീസിന് പറ്റിയതും അതുപോലെയായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് ചേര്‍ത്തായിരുന്നു അജു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നത്. ഇതും വലിയ പ്രശ്‌നമാണ് തുടങ്ങിവെച്ചത്. എന്നാല്‍ താരങ്ങളെല്ലാം പോസ്റ്റ് തിരുത്തി മാപ്പ് പറഞ്ഞിരിക്കുകയാണിപ്പോള്‍.

പോസ്റ്റ് പൂർണ്ണ രൂപത്തിൽ

ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവർത്തകർ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്ന് ദയവായി വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെടുന്നു.

#WCC #collective #stand

Top