ബ്രസല്‍സ് സ്‌ഫോടനത്തിന്റെ പ്രതീകമായി ഇന്ത്യന്‍ എയര്‍ഹോസ്റ്റസ് നിധിയുടെ ഫോട്ടോസ് മാധ്യമങ്ങളില്‍ നിറഞ്ഞു. മനസിനെ മുറിപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. ദേഹത്ത് ഒലിച്ചിറങ്ങുന്ന രക്തം, പാത്തി കത്തിയ വസ്ത്രങ്ങള്‍, അര്‍ധനഗ്നയായി എയര്‍പോര്‍ട്ടിലിരിക്കുന്ന നിധിയുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിധിയുടെ ആരോഗ്യസ്ഥിതി പൂര്‍ണസ്ഥിതിയിലേക്ക് വന്നൂവെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴും ആ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതയാവാത്ത നിധി അതിന്റെ ഓര്‍മകള്‍ പങ്ക് വയ്ക്കുന്നുണ്ട്. സ്‌ഫോടത്തിന്റെ ഫലമായി നിധിക്ക് 15 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇതിന് പുറമെ കാലിന് പരുക്കേറ്റിട്ടുമുണ്ട്. മുംബൈക്കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ നിധി 25 ദിവസമാണ് അബോധാവസ്ഥയില്‍ ബ്രസല്‍സിലെ ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ബോധം തിരിച്ച് വന്ന് നിധി പുഞ്ചിരിച്ചതിന്റെ സന്തോഷം അവരുടെ ഭര്‍ത്താവ് രൂപേഷ് പങ്ക് വയ്ക്കുകയാണ്. മാര്‍ച്ച് 22നായിരുന്നു ബ്രസല്‍സ് എയര്‍പോര്‍ട്ടില്‍ ഐസിസ് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നിധിയടക്കമുള്ള നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്.
ആശുപത്രിയില്‍ വച്ച് നിധി കണ്ണ് തുറന്ന് തന്നോട് ചിരിച്ചുവെന്നും മുംബൈയിലുള്ള മക്കളോട് ഫോണില്‍ സംസാരിച്ചുവെന്നുമാണ് രൂപേഷ് വെളിപ്പെടുത്തുന്നത്. ഒരു ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് പോലെയാണ് തനിക്ക് ഇത്രയും ദിവസത്തെ അബോധാവസ്ഥയെക്കുറിച്ച് തോന്നുന്നതെന്നാണ് നിധി പറയുന്നത്. ജെറ്റ് എയര്‍വേസിലെ ഹോസ്റ്റസായി ബ്രസല്‍സില്‍ എത്തിയ നിധിയെന്ന 42 കാരി ഗ്രാന്‍ഡെ ഹോസ്പിറ്റല്‍ ഡി ചാള്‍എറോയിലെ ബേണ്‍ യൂണിറ്റിലാണ് ചികിത്സയില്‍ കഴിയുന്നത്. ബ്രസല്‍സില്‍ നിന്നും 37 മൈലുകള്‍ അകലെയാണിത്.സ്ഥോടനത്തിന് ശേഷം എയര്‍പോര്‍ട്ടിലെ ബെഞ്ചില്‍ രക്തമൊലിപ്പിച്ച് പാതി കത്തിപ്പോയ വസ്ത്രവുമായി ഇരിക്കുന്ന നിധിയുടെ ചിത്രം അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ മിക്കവാറും എല്ലാ പത്രങ്ങളുടെയും മുന്‍പേജുകളില്‍ ഇത് ദുരന്തത്തിന്റെ പ്രതീകമെന്നോണം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ദുരന്ത ഭൂമിയില്‍ നിന്നും ആദ്യം പുറത്ത് വന്ന ചിത്രങ്ങളിലൊന്നും നിധിയുടേതായിരുന്നു. ഐസിസ് തീവ്രവാദികളായ ഇബ്രാഹിം എയ് ബകൗറിയും നജിമും തങ്ങളുടെ സ്യൂട്ട്‌കേസില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് യാത്രക്കാരെന്ന വ്യാജേന എത്തിയായിരുന്നു സ്ഥോടനം നടത്തിയത്. ഇവര്‍ രണ്ടു പേരും ലഗേജുകള്‍ തള്ളിവരുന്നതിന്റെ സിസിടിവി ഫൂട്ടേജുകള്‍ പുറത്ത് വന്നിരുന്നു. ഇവര്‍ക്കൊപ്പം കാണപ്പെട്ട നിഗൂഢമായ മനുഷ്യനെ പറ്റി ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. അപകടത്തിന് മുമ്പ് ഇയാള്‍ മുങ്ങുകയായിരുന്നു. പാരീസ് ബോംബറായ മുഹമ്മദ് അബ്രിനിയാണിതെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണത്തിന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ബ്രസല്‍സിലെ മെട്രോസ്റ്റേഷനില്‍ ഖാലിദ് ബകൗറി എന്ന ചാവേര്‍ നടത്തിയ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തില്‍ പരുക്കേറ്റ മറ്റ് പലരെയുമെന്ന പോലെ അതിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പായിരുന്നു നിധി ടെര്‍മിനലില്‍ എത്തിയിരുന്നത്. യുഎസിലെ ന്യൂവാര്‍ക്കിലേക്കുള്ള വിമാനത്തില്‍ പോകാനായിരുന്നു അവര്‍ ഇവിടെയെത്തിയിരുന്നത്.ഒരു മണിക്കൂറിന് ശേഷം ബ്രസല്‍സിലെ ഒരു മെട്ര കാരിയേജില്‍ മൂന്നാമത് സ്‌ഫോടനം നടക്കുകയും അതില്‍ 34 പേര്‍ മരിക്കുകയും 270 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബ്രസല്‍സില്‍ എത്തിയ ജെറ്റ് എയര്‍വേസിലെ രണ്ട് ഇന്ത്യന്‍ ക്രൂമെമ്പര്‍മാരില്‍ ഒരാളായിരുന്നു നിധി. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇവര്‍ ഇതില്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പരുക്കേറ്റ ഫോട്ടോയ്ക്ക് സോഷ്യല്‍ മീഡിയയിലും വന്‍ പ്രചാരമാണുണ്ടായിരുന്നത്.തനിക്കിവിടെ നല്ല ചികിത്സയാണ് ലഭിക്കുന്നതെന്നും അടുത്ത മാസം ആദ്യം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നം നിധി പറയുന്നു.ആക്രമണത്തിന് ശേഷം ബ്രസല്‍സിലെ മാള്‍ബീക്ക് മെട്രോസ്റ്റേഷന്‍ തിങ്കളാഴ്ച വീണ്ടും തുറന്നിരിക്കുകയാണ്. കനത്ത സുരക്ഷയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.