ബ്രൈഡ് ലുക്കില്‍ നടി അഹാന; താരത്തിന് കല്യാണമായോ? ഞെട്ടിക്കുന്ന മറുപടി; ചിത്രം കാണാം

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന. സിനിമയേക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയാണ് അഹാനയെ താരമാക്കുന്നത്. അഹാന പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സഹോദരിമാര്‍ക്കൊപ്പമുള്ള അഹാനയുടെ ഡാന്‍സും പാട്ടുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അതേസമയം കഴിഞ്ഞ ദിവസം അഹാന പങ്കുവച്ച ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ ബ്രൈഡ് ടു ബി ഫോട്ടോഷൂട്ടാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ അഹാന വിവാഹം കഴിക്കാന്‍ പോവുകയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി മാറി. ഇപ്പോഴിതാ ഈ ചോദ്യങ്ങള്‍ക്ക് അഹാന തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയുടെ പ്രതികരണം. തന്റെ വിവാഹമാണെന്ന് ചില മാധ്യമങ്ങളിലടക്കം കണ്ടതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നാണ് അഹാന പറയുന്നു. ഫോട്ടോഷുട്ട് തന്റെ യഥാര്‍ത്ഥ വിവാഹത്തിന് മുന്നോടിയായുള്ളതല്ലെന്നും ഒരു പരസ്യത്തിന്റെ ഭാഗമായി നടത്തിയ ചിത്രീകരണമാണെന്നും അഹാന വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

”ഇതൊരു പരസ്യ ഷൂട്ടാണെന്നും എന്റെ യഥാര്‍ത്ഥ ബ്രൈഡല്‍ ഷവര്‍ അല്ലെന്നതും വ്യക്തമാണെന്നാണ് ഞാന്‍ കരുതിയത്. ധാരാളം വാര്‍ത്തകള്‍ കണ്ടു. അതിനാല്‍ വ്യക്തത വരുത്താന്‍ ആഗ്രഹിക്കുന്നു. ഒരു ബ്രാന്റിന് വേണ്ടി ചെയ്ത പരസ്യ ഷൂട്ടാണിത്. അവരുടെ പുതിയ ജ്വല്ലറി റേഞ്ചിനെ വിളിക്കുന്നത് ബ്രൈഡ് ടു ബി എന്നാണ്. ഞാന്‍ ശരിക്കും കല്യാണം കഴിക്കുമ്പോള്‍ പെയ്ഡ് പാര്‍ട്ണര്‍ഷിപ്പ് ടാഗുണ്ടാകില്ല. ഞാന്‍ പ്രണയിക്കുന്ന വ്യക്തിയുമായുള്ളൊരു അണ്‍പെയ്ഡ് പങ്കാളിത്തമായിരിക്കും അത്” എന്നാണ് അഹാന പറയുന്നത്.

Top