യുക്രൈന്‍: സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വിശ്വാസങ്ങള്‍ ലോകത്തുണ്ട്. ഇവയില്‍ പലതും ആരെയും ഞെട്ടിക്കുന്നതുമാണ്. അത്തരത്തിലൊരു വിശ്വാസമാണ് ഉക്രയിന്‍കാരും വച്ച് പുലര്‍ത്തുന്നത്. എന്താണെന്നല്ലേ… തണുത്തുറഞ്ഞ മഞ്ഞ് നദിയില്‍ വസ്ത്രം ഉപേക്ഷിച്ച് പൂര്‍ണ്ണനഗ്‌നയായി നീന്തിയാല്‍ ചെറുപ്പം കാത്തുസൂക്ഷിക്കുമെന്നാണ് ഉക്രെയിന്‍കാരുടെ വിശ്വാസം.
മൈനസ് 9 താപനിലയിലാണ് ഇപ്പോള്‍ ഉക്രൈയിനിലുള്ളത്. ഉക്രൈയിനിലെ നൈപ്പര്‍ നദിയില്‍ എല്ലാ ഞായറാഴ്ചകളിലും ഈ വിശ്വാസത്തിലാണ് ഇന്ന വ്ലാഡിമിര്‍സ്‌കായ എന്ന 32കാരി. മഞ്ഞുറച്ച നദീതിരത്തിലും നദിയിലുമൊക്കെ നീന്തി തുടിക്കുന്ന ഇന്നയുടെ ഫോട്ടോ വൈറലാണ്.
കഴിഞ്ഞ 9 വര്‍ഷം തുടര്‍ച്ചയായി നീന്താന്‍ വരാറുണ്ട് ഇന്ന. ഭര്‍ത്താവിനൊപ്പവും ഒറ്റയ്ക്കുമെല്ലാം ഇന്ന നദിയില്‍ പൂര്‍ണ്ണനഗ്‌നയായി നീന്തും. മരവിച്ച താപനില ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും സൂക്ഷിച്ച് നമ്മെ കൂടുതല്‍ സുന്ദരിയാക്കുമെന്നാണ് ഇന്നയുടെ വിശ്വാസം.
നദിയില്‍ നീന്തുക മാത്രമല്ല ഇന്ന ചെയ്യുന്നത്. മഞ്ഞിലൂടെ ഓടുകയും വ്യായാമത്തിന്റെ ഭാഗമാണെന്നും പിന്നീടാണ് വെള്ളത്തിലേക്ക് നീന്താന്‍ ചാടുന്നതെന്നും ഇന്ന പറയുന്നു. തണുത്ത വെള്ളത്തില്‍ ശരീരം മുങ്ങുമ്പോള്‍ ആന്തരികായവയവങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിനെ സഹായിക്കും. ഇത് ശരീരത്തിലെ കൊഴുപ്പിനെ കളയാനും മസില്‍സിനെ ശരിയാക്കാനും സഹായിക്കും. സന്ധി വേദനയ്ക്കും ഇത് ഉപകാരപ്പെടുമെന്നാണ് ഇന്ന പറയുന്നത്.