പുരുഷനായി വേഷം ധരിച്ച് യുവതികളെ വിവാഹം കഴിച്ചു; സ്ത്രീധന പീഡനം നടത്തിയ യുവതി പിടിയില്‍

നൈനിറ്റാള്‍: പുരുഷ വേഷം ധരിച്ച് രണ്ട് സ്ത്രീകളെ വിവാഹം കഴിച്ച യുവതി പൊലീസ് പിടിയില്‍. ആള്‍മാറാട്ടം നടത്തി വിവിഹം കഴിക്കുകയും സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയായി എത്തിയവരെ പീഡിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. കൃഷ്ണ സെന്‍ എന്ന യുവതിയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ കൃഷ്ണ സെന്നിന് സ്വീറ്റി സെന്‍ എന്ന പേരുകൂടിയുണ്ട്. കൃഷ്ണ സെന്‍ എന്ന പേരിലാണ് ഇയാള്‍ യുവതികളുമായി പരിചയത്തിലായത്. ഫെയ്സ് ബുക്ക് വഴിയാണ് രണ്ട് യുവതികളെയും പരിചയപ്പെട്ടത്. 2013 ലാണ് കൃഷ്ണ സെന്‍ എന്ന പേരില്‍ യുവതി ഫെയ്സ് ബുക്ക് അക്കൗണ്ട് ആരംഭിക്കുന്നത്. ആണായി വേഷം മാറിയ ചിത്രങ്ങളായിരുന്നു ഫെയ്സ് ബുക്കിലും ഉണ്ടായിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെയ്സ് ബുക്ക് വഴി രണ്ട് യുവതികളുമായി പരിചയത്തിലാവുകയും പിന്നീട് അവരെ വിവാഹം കഴിക്കുകയും ചെയ്തു. സിഎഫ്എല്‍ ബിസിനസാണ് തന്റെ അച്ഛന് എന്നു പറഞ്ഞാണ് കൃഷ്ണ സെന്‍ ബിരുദധാരിയായ യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിനു ശേഷം ബിസിനസ് ആരംഭിക്കാനായി എട്ടു ലക്ഷം രൂപ നല്‍കണം എന്നാവശ്യപ്പെട്ട് യുവതിയുടെ കുടുംബത്തെ നിരന്തരം പീഡിപ്പിച്ചു.

2016 ലാണ് കൃഷ്ണ സെന്‍ രണ്ടാം വിവാഹം കഴിക്കുന്നത്. വിവാഹത്തിനു ശേഷം രണ്ടു ഭാര്യമാരെയും ഒരു വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. രണ്ടാം ഭാര്യയ്ക്ക് മാത്രമാണ് കൃഷ്ണ സെന്‍ ആണല്ല എന്ന വിവരം ആറിയൂ. എന്നാല്‍ ആദ്യം ഭാര്യയില്‍ നിന്നും പണം ലഭിച്ചാല്‍ അതിന്റെ പകുതി തരാം എന്ന് പറഞ്ഞ് അവരെയും കൂടെ കൂട്ടി.

ആദ്യ ഭാര്യ കൃഷ്ണ സെന്നിനെതിരെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നു എന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയില്‍ കൃഷണ് സെന്‍ ആണല്ല പെണ്ണാണ് എന്നും കണ്ടെത്തി.

Top