കാറിലിരുന്ന് സ്വവര്‍ഗ്ഗരതി!..യുവതികളെ മലേഷ്യയിലെ ശരിയത്ത് കോടതിശിക്ഷിച്ചു.പരസ്യമായ ചൂരല്‍ പ്രയോഗത്തിന് വിധി

മലേഷ്യ:കാറിന്റെ പിന്‍സീറ്റിലിരുന്ന് സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ട യുവതികള്‍ക്ക് മലേഷ്യയിലെ ശരിയത്ത് കോടതി പരസ്യമായ ചൂരല്‍ പ്രയോഗത്തിന് വിധിച്ചു. മലേഷ്യയിലെ ശരിയത്ത് കോടതി 22ഉം 32ഉം പ്രായമുള്ള രണ്ടു സ്ത്രീകള്‍ക്കാണ് പരസ്യമായ ചാട്ടവാറടി ശിക്ഷ വിധിച്ചത് . രാജ്യത്തെ മതനിയമങ്ങള്‍ പ്രകാരം സ്വവര്‍ഗ്ഗരതി കുറ്റകരമാണെങ്കിലും ഇതാദ്യമായാണ് സ്വവര്‍ഗ്ഗരതിയിലേര്‍പ്പെട്ടതിന് ശിക്ഷ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ആറുവീതം അടി നല്‍കാനും 620 പൗണ്ട് പിഴയീടാക്കാനുമായിരുന്നു വിധി. വിധിയറിഞ്ഞ് നൂറു കണക്കിനാളുകളാണ് ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയത്. ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. മലേഷ്യയിലെ ഏറ്റവും യാഥാസ്ഥിതികമായ മേഖലകളിലൊന്നാണിത്. ഇവിടെ, പൊതുസ്ഥലത്ത് കാറിനുള്ളില്‍നിന്ന് ഇരുവരെയും മതപൊലീസ് പിടികൂടുകയായിരുന്നു.

പൊതുസ്ഥലത്ത് കാറിനുള്ളില്‍നിന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഇരുവരെയും മതപൊലീസ് പിടികൂടുകയായിരുന്നു. വിധിക്കെതിരെ എല്‍ജിബിടി അവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തി. ഇരുവര്‍ക്കുമെതിരേയുള്ള ശിക്ഷ കോലാ തെരങ്കാനു ശരിയത്ത് ഹൈക്കോടതിയാണ് വിധിച്ചത്. വിധി നടപ്പാക്കിയതായും കോടതി അധികൃതര്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു.lesbi-maleshya

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വലിയ തോതിലുയര്‍ന്ന പ്രതിഷേധം വകവെക്കാതെ ശിക്ഷ നടപ്പാക്കിയതിനെ അതിക്രൂരമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മലേഷ്യയുടെ അദ്ധ്യക്ഷന്‍ ഗ്വെന്‍ ലീ വിലയിരുത്തിയത്. പരിഷ്‌കൃത ലോകത്ത് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നതില്‍നിന്ന് മലേഷ്യ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുമ്ബും മതനിയമം ലംഘിച്ചതിന് മലേഷ്യയില്‍ ശരിയത്ത് കോടതി ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കെതിരേ ഇത്തരമൊരു ശിക്ഷാവിധി ആദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം തങ്ങളുടെ നടപടിയെ ന്യായീകരിച്ച്‌ ശിക്ഷ നടപ്പാക്കിയ മലേഷ്യന്‍ സംസ്ഥാനമായ തെരെംഘാനുവിലെ ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നില്ല മറിച്ച്‌ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സംസ്ഥാ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ മെമ്ബറായ സാതിഫുല്‍ ബാഹ്രി മാമത്ത് പ്രതികരിച്ചു.

Top