പെൺ കപ്പിൾസ് പിരിഞ്ഞു !ലി​വ് ഇ​ന്‍ റി​ലേ​ഷ​ൻ മതിയാക്കിയെന്ന് കൂ​ട്ടു​കാ​രിസു​മ​യ്യ​യു​ടെ കേ​സ് അ​വ​സാ​നി​പ്പി​ച്ചു

ഒടുവിൽ പെൺ കപ്പിൾസ് പിരിഞ്ഞു . ഒന്നിച്ച് ലിവിങ് ടുഗെതർ ആയി ജീവിച്ചിരുന്ന കൂട്ടുകാരികളിൽ ഒരാൾക്ക് ബന്ധം തുടരാൻ താല്പര്യം ഇല്ലെന്ന് വ്യക്തമാക്കിയതോടെ ആണ് ബന്ധം പിരിയുന്നത് . ത​നി​ക്കൊ​പ്പം ലി​വ് ഇ​ന്‍ റി​ലേ​ഷ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൂ​ട്ടു​കാ​രി​യെ ബ​ന്ധു​ക്ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും അ​വ​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ സു​മ​യ്യ ഷെ​റി​ന്‍ ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു.

ഹൈ​ക്കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ യു​വ​തി ബ​ന്ധം തു​ട​രാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം പോ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജ​സ്റ്റി​സു​മാ​രാ​യ പി​ബി സു​രേ​ഷ് കു​മാ​ര്‍, ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്.മ​ല​പ്പു​റം സ്വ​ദേ​ശി​നി​ക​ളാ​യ ഇ​രു​വ​രും പ​ന്ത്ര​ണ്ടാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ സൗ​ഹൃ​ദ​ത്തി​ലാ​വു​ന്ന​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ​തോ​ടെ ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പി​നെ തു​ട​ര്‍​ന്ന് ജ​നു​വ​രി 27ന് ​വീ​ടു​വി​ട്ടു. ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​രു​വ​രേ​യും മ​ല​പ്പു​റം ജ്യു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഒ​രു​മി​ച്ചു​ജീ​വി​ക്കാ​ന്‍ കോ​ട​തി അ​നു​വാ​ദം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു എ​റ​ണാ​കു​ള​ത്തേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.കോ​ല​ഞ്ചേ​രി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്ക​വേ മെ​യ് 30ന് ​കൂ​ട്ടു​കാ​രി​യെ ബ​ന്ധു​ക്ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്നാ​യി​രു​ന്നു സു​മ​യ്യ​യു​ടെ ഹ​ര്‍​ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

Top