പത്താം ക്ലാസുകാരനെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ അറസ്റ്റില്‍….

പത്താം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച 35കാരി അറസ്റ്റില്‍. ഗിരിജ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവര്‍ രണ്ട് മക്കളുടെ അമ്മയാണ്.പീഡനത്തിനിരയായ ബാലന്റെ വീട്ടില്‍ യുവതിയും കുടുംബവും കഴിഞ്ഞ കുറേക്കാലങ്ങളായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇക്കാലയളവിലാണ് ലൈംഗിക പീഡനം നടന്നത്. പുതുച്ചേരിയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്.

ബാലന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഗിരിജയില്‍ നിന്നുണ്ടായ ലൈംഗികാനുഭവങ്ങള്‍ ബാലന്‍ സ്വകാര്യ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്തിയ അമ്മ ഗിരിജയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനത്തിനിരയായ ബാലന് കുറച്ചുകാലമായി ചര്‍മ രോഗം പിടിപെട്ടിരുന്നു. രോഗം ഭേദമാക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഗിരിജ ബാലനെ വലയിലാക്കിയത്. തുടര്‍ന്ന് നിരന്തരം ലൈംഗിക ചൂഷണം ചെയ്തു വരികയായിരുന്നു

Top