എന്നെ ആരെങ്കിലും ഗര്‍ഭിണിയാക്കൂ എന്ന് പറഞ്ഞ് ഒരു യുവതി നിങ്ങളുടെ മുന്നില്‍ എത്തിയാല്‍ എന്തുചെയ്യും. സദാചാരവാദികള്‍ വല്ലതുമാണെങ്കില്‍ ആ പെണ്ണിന്റെ പപ്പും പൂടയും പോലും പിന്നീട് കിട്ടില്ല. എന്നാല്‍ റൊമാനിയക്കാരിയായ അദേലിന അല്‍ദു എന്ന യുവതി ഇത്തരം സദാചാരവാദികളെ പച്ചയ്ക്ക് വെല്ലുവിളിച്ചുകൊണ്ട് ഫേസ്ബുക്കില്‍ ഒഗ്രന്‍ ഒരു പോസ്റ്റിറ്റു. മറ്റൊന്നുമല്ല യുവതിക്ക് ഒരു കുട്ടിയെ പ്രസവിക്കണം. അതിനായി വിവാഹം കഴിക്കാനൊ, ആണിന്റെ കൂടെ ജീവിതാന്ത്യം വരെ കഴിയാനോ യുവതി തയ്യാറല്ല. പകരം തന്നെ ഗര്‍ഭിണിയാക്കി ഒരു കുഞ്ഞിനെ സമ്മാനിക്കാന്‍ കഴിവുള്ള ചെറുപ്പക്കാരെ യുവതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്…!
തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വളരെ എളുപ്പം മറുപടി ലഭിക്കുന്ന ഒരു സ്ഥലമായതുകൊണ്ടുതന്നെ പോസ്റ്റ് ഇട്ട്കഴിഞ്ഞ് മിനുട്ടൂകള്‍ക്കുള്ളില്‍ ഫേസ്ബുക്കിന്റെ സെര്‍വര്‍ തന്നെ തകരാറാകുന്ന തരത്തിലുള്ള മറുപടികളാണ് യുവതിക്ക് ലഭിച്ചത്. അങ്ങനെ വെറുതെ ആരുടെയും ഔദാര്യമൊന്നും അദേലിനയ്ക്കില്ല. അതുകൊണ്ടുതന്നെ തന്നെ ഗര്‍ഭിണിയാക്കുന്ന ആള്‍ക്ക് 350 പൌണ്ട് പ്രതിഫലം നല്‍കാനും യുവതി തയ്യാറാണ്. പുരുഷന്മാര്‍ക്ക് 350 പൌണ്ട് വിലപോലും കൂടുതലാണെന്നാണ് അദേലിനയുടെ നിലപാട്. തന്നെ ഗര്‍ഭിണിയാക്കുന്ന ആള്‍ക്ക് പ്രതിഫലത്തിനു പുറമെ വിനോദവും ലഭിക്കുമെന്ന വാഗ്ദാനവും അദേലിന മുന്നോട്ട് വയ്ക്കുന്നുണ്ട്.
വിവാഹം കഴിച്ച് കുട്ടിയുണ്ടാക്കുവാനൊന്നും യുവതിക്ക് താത്പര്യമില്ല. കാരണം, പുരുഷന്മാര്‍ പക്വത ഇല്ലാത്തവരാണെന്നാണ് അദേലിന അല്‍ദു പറയുന്നത്. തനിക്ക് കുട്ടിയെ ആണ് വേണ്ടത്, കുട്ടിയെപോലെ പെരുമാറുന്ന പുരുഷന്മാരെ ആവശ്യമില്ലെന്നും അവര്‍ പരിഹാസ സ്വരത്തില്‍ പറയുന്നു. എന്തായാലും ഫേസ്ബുക്കില്‍ യുവതിക്ക് നല്ല പിന്തുണ ലഭിച്ചിട്ടുണ്ട്. പലരും കുട്ടിയുണ്ടാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് രംഗത്തെതത്തി. എന്നാല്‍, തന്റെ ഇഷ്ടപ്രകാരമുള്ള ഒരാളെ മാത്രമേ അദേലിന അല്‍ദു സെലക്ട് ചെയ്യുകയുള്ളൂ. മാത്രവുമല്ല, പലരും തന്നെ കളിയാക്കുകയാണോ എന്നും യുവതിക്ക് സംശയമുണ്ട്.