വനിതാ മാധ്യമ പ്രവർത്തകരെ അയക്കരുതെന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് നിർദ്ദേശം.ശബരിമലയിൽ വിലക്കില്ലെന്ന് പോലീസ്

കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഡിജിപി പറഞ്ഞു. സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുമെന്നും ബെഹ്‌റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. താല്‍ക്കാലിക നിയന്ത്രണം മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടുത്താണ്.സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതോടെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെന്ന് പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

അതേ സമയം വനിതാ മാധ്യമ പ്രവർത്തകരെ  വാർത്തകൾ ശേഖരിക്കാൻ അയക്കുന്നതിൽ നിന്നും ഒഴിവാക്കണം എന്ന് ഹൈന്ദവ സംഘടനകൾ മാധ്യമ സ്ഥാപനങ്ങൾക്ക് കത്ത് നല്കി. ദേശീയ മാധ്യമ സ്ഥാപനങ്ങൾക്കെല്ലാം കത്ത് കൈമാറിയതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തിൽ ഉള്ള നീക്കങ്ങൾ സംഘർഷം ഉണ്ടാക്കും എന്നും പറയുന്നുണ്ട്.ശബരിമല കര്‍മ സമിതിയാണ് ഈ നിര്‍ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉള്‍പ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മ സമിതി. റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് എഴുതിയ കത്തില്‍  ശബരിമല കര്‍മ സമിതി അവകാശപ്പെടുന്നു. വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും എന്നാല്‍ പ്രകോപനപരമായ നിലപാടുകള്‍ കൈകൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു.ശബരിമലയിൽ സന്നിധാനത്ത് സംഘർഷവും മറ്റും ഒഴിവാക്കാനാണ്‌ കത്ത് നല്കിയത് എന്നാണ്‌ ഹൈന്ദവ സംഘടകൾ പറയുന്നത്. ഇത്തരത്തിൽ മാധ്യമ പ്രവർത്തകരായ സ്ത്രീകൾ വന്നാൽ പോലീസ് അവരേ ബലമായി സന്നിധാനത്ത് എത്തിക്കാ സാധ്യതയുണ്ട്. ശബരിമല ദർശനത്തിനായി വിശ്വാസികളായ ഒരു യുവതി പോലും എത്തില്ല എന്നും കർമ്മ സമിതി കരുതുന്നു. എന്നാൽ വിശ്വാസമില്ലാത്ത നിരീശ്വരവാദികളും, ഫെമിസ്റ്റുകളും, അഹിന്ദുക്കളായ യുവതികളും എത്തുവാനുള്ള സാധ്യത ഇപ്പോഴും നിലനില്ക്കുന്നു. യുവതികളേ പോലീസ് ഇത്തവണ നേരത്തേ തന്നെ സന്നിധാനത്ത് എത്തിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. അതായത് നട തുറക്കുന്ന ആദ്യ സമയത്ത് തന്നെ യുവതികളേ പ്രവേശിപ്പിക്കാനുള്ള നീക്കമാണ്‌ സംശയിക്കുന്നത്. യുവതികളേ പോലീസ് വാഹനത്തിൽ തന്നെ നേരത്തേ പമ്പയിൽ എത്തിക്കുകയും ഭക്തർ എത്തുന്നതിനു മുമ്പേ തന്നെ സന്നിധാനത്തേക്ക് എത്തിക്കുകയും ചെയ്യുക. യുവതികൾ പതിനെട്ടാം പടി കയറിയ ശേഷം മാത്രം ഭക്തരേ പതിനെട്ടാം പടിയിലേക്ക് പ്രവേശിപ്പിക്കുക. ഈ നീക്കങ്ങൾ നടന്നുവരുന്നതായി സംശയിക്കുന്നു. പമ്പയിൽ പോലീസ് കാവലിൽ ഇന്നു രാത്രിയോ നാളെ രാവിലെയോ ആയി മല കയറുവാൻ തിരഞ്ഞെടുത്ത യുവതികൾ എത്തുവാനുള്ള സാധ്യതയും കാണുന്നു. പോലീസ് ഇവർക്ക് സുരക്ഷിത പാത ഒരുക്കാൻ വേണ്ടിയാണ്‌ മാധ്യമ പ്രവർത്തകർക്കും ഭക്തർക്കും പ്രവേശനത്തിനായി സമയ നിയന്ത്രണം വയ്ച്ചത് എന്നും സംശയിക്കുന്നു. ഇത്തരത്തിൽ യുവതികൾ ഭക്തരുടെ കണ്ണ്‌ വെട്ടിച്ച് മല സന്നിധാനത്ത് എത്തിയാൽ പോലും തന്ത്രിമാർ

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്ത്രിമാർ നട അടച്ചാൽ പോലീസ് എന്തു നടപടിയാരിരിക്കും സ്വീകരിക്കുക എന്ന് വ്യക്തമല്ല. നട അടച്ചാൽ തന്ത്രിമാരേ പോലീസ് തടയുമോ അതോ കസ്റ്റഡിയിൽ എടുക്കുമോ എന്നും വ്യക്തമല്ല. തന്ത്രിമാർ നട അട്ച്ച്ചാൽ ക്രമ സമാധാന വിഷയം ഉണ്ടാക്കി എന്നും കലാപത്തിനു ശ്രമിക്കുന്നു എന്നും കാട്ടി പോലീസിനു അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കും. എന്തായാലും പോലീസ് ഈ പെടാപാട് മുഴുവൻ പെടുന്നത് ഒന്നോ രണ്ടോ യുവതികളെ  സന്നിധാനത്ത്സഎത്തിക്കാൻ വേണ്ടിയുള്ള വാശിക്ക് മാത്രമാണ്‌. ബലമായി ഏതാനും യുവതികൾ സന്നിധാനത്ത് എത്തിയാൽ തന്നെ അതൊന്നും ശാശ്വതമാകില്ല. യുവതികൾക്ക് പിന്നീടുള്ള ദിവസങ്ങളിൽ പോകാനുള്ള സാഹചര്യവും സംരക്ഷണവും ഒരുക്കാൻ പോലീസിനാകില്ല. എല്ലാ ദിവസവും 5000 പോലീസുകാർക്ക് ശബരിമലയിൽ തമ്പടിക്കാൻ ഒരിക്കലും സാധിക്കില്ല. ഏതാനും ദിവസങ്ങളുടെ യുദ്ധത്തിനു ശേഷമാണെകിൽ പോലും പോലീസിനു ശബരിമലയിൽ നിന്നും പിന്മാറേണ്ടിവരും.

വീണ്ടും സന്നിധാനം ഭക്തരുടെ കൈകളിൽ എത്തുകയും എല്ലാം പഴയ പടി ആവുകയും ചെയ്യും. ഇനി ഏതാനും യുവതികൾ ശബരിമലയിൽ എത്തിയാൽ തന്നെ അതൊന്നും സർക്കാരിന്റെ വിജയം അല്ല. കാരണം ഭക്തരുടേയും, അധികൃതരുടേയും കണ്ണ്‌ വെട്ടിച്ച് മുമ്പും യുവതികൾ സന്നിധിയിൽ എത്തിയിട്ടുണ്ട്. നേരായ മാർഗത്തിൽ സമാധാനപരമായും, പരസ്യമായും ഒരു യുവതിക്കും സമീപ ഭാവിയിൽ ഒന്നും മല ചവിട്ടാൻ ആകില്ല. അതിനാൽ തന്നെ പോലീസിന്റെയും സർക്കാരിന്റെയും കോടികൾ ചിലവിട്ടുള്ള ഈ യുദ്ധ സന്നാഹം ശബരിമലയിൽ ശ്വാശ്വതമായി വിജയിക്കില്ല. അന്തിമ വിജയം വിശാസികൾക്കും ഭക്തന്മാർക്കും മാത്രമായിരിക്കും

Top