വനിതാ മതിലില്‍ വിവാദമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ശ്രമം മനഃപൂര്‍വ്വം?!! വിജയത്തിന്റെ ക്രഡിറ്റ് സാമുദായിക സംഘടനകള്‍ക്ക് ലഭിക്കാതിരിക്കാന്‍ നീക്കം

ശബരിമല വിഷയത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപകൊള്ളുന്ന പരിപാടിയാണ് വനിതാ മതില്‍. വിവിധ സാമുദായിക സംഘടനകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനിതാമതിലിന്റെ വിജയത്തില്‍ സര്‍്ക്കാരിന് ഉറപ്പില്ലെന്നതാണ് സര്‍്കകാര്‍ നീക്കങ്ങളിലൂടെ മനസിലാകുന്നത്.

കേരളത്തിലെ പ്രബലമായ രണ്ട് സാമുദായിക സംഘടനകളായ എസ്എന്‍ഡിപിയും കെപിഎംഎസും വനിതാമതിലിനൊപ്പമുണ്ട്. അഞ്ച് ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിക്കുമെന്ന് കെപിഎംഎസ് പ്രസ്താവിച്ചിട്ടുണ്ട്. എല്ലാ എസ്എന്‍ഡിപിക്കാരും മതിലില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞുകഴിഞ്ഞു. പങ്കെടുക്കാത്തവര്‍ സംഘടനയില്‍ നിന്നും പുറത്താകും എന്നുവരെ പറഞ്ഞാണ് വനിതാ മതിലിന്റെ വിജയം ഉറപ്പാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മറുവശത്ത് സര്‍ക്കാര്‍ വനിതാ മതിലിന് ആളെക്കൂട്ടാനായി സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കി വിവാദമുണ്ടാക്കുകയാണ്. പാവപ്പെട്ട ക്ഷേമപെന്‍ഷന്‍കാരില്‍ നിന്നുപോലും പണപ്പിരിവും നടത്തുന്നുണ്ട്. ഉത്തരവുകള്‍ വിവാദമായ സാഹചര്യത്തില്‍ രേഖാമൂലം ഉത്തരവ് ഇറക്കുന്നത് അവസാനിപ്പിച്ചു. പകരം വാക്കാല്‍ നിര്‍ദേശം നല്‍കിയുള്ള സമ്മര്‍ദ തന്ത്രമാണു പയറ്റുന്നത്.

വനിതാ മതില്‍ എങ്ങനെയും വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകള്‍ പിരിച്ചുവിടാന്‍ നിര്‍ദേശമുണ്ട്. യൂണിറ്റുകളെ സമ്മര്‍ദത്തിലാക്കി പങ്കെടുപ്പിക്കുകയാണു ലക്ഷ്യം. കുടുംബശ്രീയില്‍ 30 ലക്ഷം വനിതകളുണ്ട്. പകുതി പേര്‍ പങ്കെടുത്താല്‍ പോലും മതില്‍ വിജയിക്കുമെന്നാണു വിലയിരുത്തല്‍.

പങ്കെടുക്കാത്തവരുടെ വായ്പ അടക്കം വൈകിപ്പിക്കുമെന്ന ഭീഷണിയുമുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകളില്‍ പഞ്ചായത്തു സെക്രട്ടറിമാരെ ഉപയോഗിച്ചു കുടുംബശ്രീ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നെന്നും ആക്ഷേപമുണ്ട്. വാര്‍ഡ് തലത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി ഹെല്‍പ്പര്‍, തൊഴിലുറപ്പു മേറ്റുമാര്‍, ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍, എസ്സി എസ്ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ യോഗം ഇന്നു വിളിച്ചു ചേര്‍ക്കും. 30, 31 തീയതികളില്‍ വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനും നിര്‍ദേശിച്ചിട്ടുണ്ട്.

മതിലിനായി സ്വകാര്യ ബസുകളും സ്‌കൂള്‍ ബസുകളും വിട്ടുകൊടുക്കാന്‍ നിര്‍ബന്ധമുണ്ടെന്നും ആരോപണം ശക്തമാണ്. പങ്കെടുക്കുന്നവരെ എത്തിക്കാനായി ഡീസല്‍ നിറച്ച്, ഡ്രൈവര്‍ ഉള്‍പ്പെടെ ബസ് വിട്ടു നല്‍കണമെന്നാണു നിര്‍ദേശം. മതില്‍ ദിനമായ ജനുവരി ഒന്നിനു തൊഴിലുറപ്പു തൊഴിലാളികള്‍ക്കു ഹാജര്‍ നല്‍കാനും ബ്ലോക്കുകള്‍ക്കു നിര്‍ദേശം നല്‍കി.

എന്നാല്‍ വനിതാ മതിലിനായി കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ റോഡ് മാര്‍ഗ്ഗം അണി നിരക്കാന്‍ ഏറിയാല്‍ 15ലക്ഷം സ്ത്രീകള്‍ മതിയാകും എന്ന് കണക്കുകള്‍ നിരത്തി നിരവധിപ്പേര്‍ തെളിയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീണ്ടും വീണ്ടും മതിലിന്റെ ഉദ്ദേശത്തിന് തന്നെ കോട്ടമുണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകുന്നതിനെ സംഘാടക സമിതി സംശയത്തോടെയാണ് നോക്കുന്നത്.

വനിതാ മതിലിന് ശേഷം ഇതിന്റെ ബഹുമതി സാമുദായിക സംഘടനകള്‍ കൊണടു പോകാതിരിക്കാനുള്ള പണിയും സിപിഎം നടത്തുന്നുണ്ടെന്നാണ് സംസാരം. പരിപാടി വിജയമായാല്‍ അതിന്റെ പേരില്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനായി ഇപ്പോഴേ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് സിപിഎം.

Top