മുംബൈ : തന്റെ ജീവിത പങ്കാളിയാകുന്നയാളിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ച് ലോക സുന്ദരി മാനുഷി ഛില്ലര്‍.ഹ്യൂമര്‍ സെന്‍സുള്ളയാളാകണം, ബുദ്ധിമാനുമായിരിക്കണമെന്നാണ് മാനുഷിയുടെ പുരുഷ സങ്കല്‍പ്പം.അപ്പോള്‍ ഉടന്‍ വന്നു അടുത്ത ചോദ്യം. സൗന്ദര്യം വേണ്ടേ ? എനിക്ക് ആവശ്യത്തിന് സൗന്ദര്യമുണ്ട്. അതിനാല്‍ ബാലന്‍സ് ചെയ്യാം. അല്ലെങ്കിലും സൗന്ദര്യം കൊണ്ട് ഞാനെന്തു ചെയ്യാനാണെന്നും മാനുഷി ചോദിച്ചു.എംബിബിഎസ് പൂര്‍ത്തിയാക്കണം, നല്ല ഡോക്ടറായി പേരെടുക്കണം, അമീര്‍ഖാനുമൊത്ത് അഭിനയിക്കണം എന്നീ സ്വപ്‌നങ്ങളും മാനുഷി വെളിപ്പെടുത്തി. ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട സ്വപ്‌നമുഹൂര്‍ത്തത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങാന്‍ സമയമെടുത്തു.മത്സരിക്കുകയാണെന്ന തോന്നലുണ്ടായിരുന്നില്ല. കാണികള്‍ ഇന്ത്യയെന്ന് ഉറക്കെ പറയുമ്പോള്‍ വല്ലാത്ത സന്തോഷം അനുഭവപ്പെട്ടെന്നും താന്‍ അമ്മയുടെ ചക്കരമോളാണെന്നും മാനുഷി പറഞ്ഞു. അതിനാലാണ് അമ്മയെക്കുറിച്ച് അവസാന റൗണ്ടില്‍ നന്നായി സംസാരിക്കാന്‍ സാധിച്ചത്.ഏറ്റവും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം വിരാട് കൊഹ് ലിയാണെന്നും അഭിനേത്രി പ്രിയങ്ക ചോപ്രയാണെന്നും മാനുഷി കൂട്ടിച്ചേര്‍ത്തു.