ഇറ്റലി :2017 -ല മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന തരത്തിലുള്ള പ്രവചനം ശരിയാകുന്നു.കൊറിയന്‍ കടലിടുക്ക് മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. അമേരിക്കയും ചൈനയും തങ്ങളുടെ സൈന്യത്തിന് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാവണമെന്ന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കൊറിയന്‍ മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കു വഴുതിവീഴുമെന്ന ആശങ്ക ശക്തമായിരിക്കെ, എന്തിനും തയ്യാറായി നില്‍ക്കാന്‍ ദക്ഷിണ കൊറിയന്‍ മേഖലയിലുള്ള തങ്ങളുടെ 37,500 സൈനികര്‍ക്ക് പെന്റഗണ്‍ നിര്‍ദ്ദേശം കൊടുത്തു.2017 -ല്‍ ലോകമഹായുദ്ധം എന്ന പ്രവചനത്തിലേക്ക് ലോകം എത്തുന്ന സൂചന തന്നെ .
ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍ എന്ന വിശേഷണം എന്നും ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിന് സ്വന്തമാണ് .ഇദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമോ ?2017-18 വര്‍ഷങ്ങളെ കുറിച്ച് നോസ്ട്രഡാമസ് നടത്തിയ ഒരു പ്രവചനം ശരിവെക്കുന്ന സൂചനകള്‍ ലോകത്ത് കാണുന്നു . രണ്ടു വന്‍ശക്‌തികള്‍ തുടങ്ങിവയ്‌ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിക്കും എന്നാണത്രെഅദ്ദേഹം പറഞ്ഞിരിക്കുന്നത്.
നിലവിലെ അമേരിക്ക ഉത്തരകൊറിയ സംഘര്‍ഷങ്ങള്‍ കാണുമ്പോള്‍ ഈ പ്രവചനം സത്യമാകാന്‍ ആണ് സാധ്യത .മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം അമേരിക്കയിലെ അതിശക്തനായ ഒരു ഭരണാധികാരിയുടെ കൊലപാതകം ആണ് .ഇതിനെ തുടര്‍ന്ന് മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നാണത്രെ അദ്ദേഹം പ്രവചിക്കുന്നത് .അദ്ദേഹം ഇവിടെ ഉദേശിക്കുന്നത് അമേരിക്കന്‍ പ്രസിഡണ്ടിനെ ആയിരിക്കുമോ ?
1500കാലഘട്ടത്തില്‍ ആണ് ഈ മഹാന്‍ ജീവിച്ചിരുന്നത് . താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള കാര്യങ്ങള്‍ ആണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം ഹിറ്റ്ലറുടെ ഉയര്‍ച്ച , 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധ ശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു.
തങ്ങളുടെ മേഖലയില്‍ പ്രകോപനപരമായ എന്തു നടപടിക്കൊരുങ്ങിയാലും ആണവ ആക്രമണത്തിലൂടെ അതിശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. രാഷ്ട്ര പിതാവായ കിം ഇല്‍ സുങ്ങിന്റെ നൂറ്റി അഞ്ചാം ജന്മ വാര്‍ഷിക ദിനത്തില്‍ തലസ്ഥാന നഗരമായ പ്യോങ്‌യാങില്‍ സംഘടിപ്പിച്ച വന്‍ സൈനിക റാലിയിലാണ് ഉത്തര കൊറിയ യു.എസിനെ വെല്ലുവിളിച്ചത്.
ആയിരക്കണക്കിനു സൈനികരും ടാങ്കുകളും സൈനിക ഉപകരണങ്ങളും അണിനിരന്ന പരേഡ് അമേരിക്ക ഉള്‍പ്പെടെ എതിര്‍ ചേരിയിലുള്ള രാജ്യങ്ങള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി കരുതപ്പെടുന്നു.യുദ്ധം ഏതു നിമിഷവും ഉണ്ടാകാമെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
മുന്നറിയിപ്പു നല്‍കുന്നു. ഈ യുദ്ധത്തില്‍ ഒരു വിജയി ഉണ്ടാകില്ലെന്നും വാങ് കൂട്ടിച്ചേര്‍ക്കുന്നു. ഉത്തര കൊറിയയുമായി സൗഹൃദമുള്ള ഏക രാജ്യമെന്ന നിലയില്‍ അവരെ ആണവ പരീക്ഷണത്തില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈന. യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയ തകരുമെന്നും അതോടെ തങ്ങളുടെ അതിര്‍ത്തിമേഖലകളില്‍ പ്രശ്നങ്ങളുണ്ടാകുമെന്നും ചൈന ഭയപ്പെടുന്നു.
“പരസ്പരം ഭീഷണിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന നടപടികളില്‍ സംയമനം പാലിക്കണമെന്ന് ചൈന ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. വാക്കാലോ പ്രവര്‍ത്തിയാലോ ആരും പരിഹരിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കരുത്,” വാങ് അഭ്യര്‍ത്ഥിക്കുന്നു.“ഉത്തര കൊറിയന്‍ പ്രശ്‍നം അമേരിക്ക കൈകാര്യം ചെയ്യും. ചൈന സഹായിക്കാന്‍ മുന്നോട്ടു വന്നാല്‍ അതു മഹത്തായ കാര്യമാകും. അതല്ലെങ്കില്‍, ചൈനയുടെ സഹായമില്ലാതെ തന്നെ അമേരിക്ക ഈ പ്രശ്‍നം പരിഹരിക്കും,” യു.എസ് പ്രസിഡന്റ്
ഡോണള്‍ഡ് ട്രംപ് താക്കിത് നല്‍കിക്കഴിഞ്ഞു.
ഉത്തരകൊറിയ മൂന്ന് അണുബോംബ് പരീക്ഷണങ്ങളും ഒരു ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും ഇതുവരെ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇറാക്കിനെയും അഫ്ഗാനിസ്ഥാനെയും സിറിയയെയും ആക്രമിക്കുന്ന ലാഘവത്തോടെ ഉത്തര കൊറിയയോടു കളിക്കാനാവില്ലെന്ന് ട്രംപിനറിയാം.അഞ്ചു തവണ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിട്ടുണ്ട്. ജപ്പാനും ദക്ഷിണകൊറിയയും അവരുടെ മിസൈല്‍ പരിധിയില്‍ വരും. അമേരിക്കിന്‍ നഗരമായ ലോസാഞ്ചലസില്‍ പ്രഹരിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ വികസിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇന്നു ഭൂഖണ്ഡാന്തര മിസൈല്‍ അവര്‍ പരീക്ഷിച്ചിരിക്കുന്നത്. 9,551 കിലോ മീറ്ററാണ് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ് യാങില്‍ നിന്ന് ലോസാഞ്ചലസിലേക്കുള്ള വ്യോമ ദൂരം.
Also Read :27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിയുന്നു ?
വിമാനവാഹിനി കപ്പല്‍ അടക്കമുള്ള ആയുധങ്ങളുമായി യു.എസ് നേവി പസഫിക് സമുദ്രത്തിലെ കൊറിയന്‍ ഉപദ്വീപില്‍ നങ്കൂരമിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സിറിയക്ക് പിന്നാലെ ഉത്തരകൊറിയക്കെതിരെയും നടപടികളുമായി അമേരിക്ക മുന്നോട്ട് പോവുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ വിമാനവാഹനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സനാണ് കൊറിയന്‍ ഉപദ്വീപില്‍ നങ്കൂരമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ദക്ഷിണകൊറിയന്‍ സൈന്യവുമായി അമേരിക്ക നടത്തിയ സംയുക്ത അഭ്യാസ പ്രകടനങ്ങളിലും കാള്‍ വിന്‍സണ്‍ പങ്കാളിയായിരുന്നു.
ലോകം ഒരു മൂന്നാം യുദ്ധത്തിലേക്ക് കടക്കുന്ന സൂചനകള്‍ കാണിക്കുന്നത് പ്രവാചകന്റെ പ്രവചനം ശരിവെക്കുന്നതാണോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.പ്രവചനങ്ങളുടെ രാജാവായിരുന്ന നോസ്ട്രഡാമസ്ന്റെ ഡയറിയില്‍ ഇങ്ങനെ എഴുതിയിരുന്നു ഭൂമിയുടെ ഇത്ര അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ രണ്ടു ഇരട്ട ഗോപുരങ്ങളെ ഭീമന്‍ ഇരുമ്പ് പക്ഷികള്‍ വന്നു തകര്‍ക്കുമെന്നും അത് ലോകത്തിലെ ഏറ്റവും വലിയ ചേരി തിരിവിന് കാരണം ആകും എന്നും. അതെ സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം .അതുപോലെ 2017-2018 വര്‍ഷത്തെ കുറിച്ചു നടത്തിയ ആ ഞെട്ടിക്കുന്ന പ്രവചനം സത്യമാകുമോ? മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ലോകം കടക്കുമോ .