സൗദി :ബന്ധുക്കളായ രാജകുമാരന്‍മാരെപ്പോലും കല്‍ തുറുങ്കലിലാക്കി വിപ്ലവകരമായ നീക്കങ്ങള്‍ തുടങ്ങിയ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ലോകത്തെമ്പാടു നിന്നും അഭിനന്ദനങ്ങൾ ഒഴുകുമ്പോൾ തന്നെ ഗൾഫ് രാജ്യങ്ങൾ കടുത്ത യുദ്ധഭീതിയിൽ .സൗദിയും ലബനനനും നേർക്കുനേർ പോരിനു തയ്യാറാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. സൗദിയ്ക്കു നേരെ ആക്രമണമുണ്ടാകുമെന്ന സാധ്യത മുൻകൂട്ടി കണ്ട് പൗരൻമാരോടു രാജ്യം വിടാൻ ബെഹ്‌റിൻ നിർദേശം നൽകിക്കഴിഞ്ഞു. ഇതോടെ പശ്ചിമേഷ്യയിൽ ജീവിതം കെട്ടിപ്പെടുക്കാനൊരുങ്ങുന്ന ലക്ഷക്കണക്കിനു മലയാളികളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായി.സൗദി അറേബ്യയിലെ കടുത്ത നടപടികൾ ലോകശ്രദ്ധ ആകർഷിച്ചതിനൊപ്പം തന്നെയാണ് ലബൺ പ്രധാനമന്ത്രിയുടെ രാജിയും ശ്രദ്ധിക്കപ്പെട്ടത്. സൗദി പൊട്ടിത്തെറിയുടെ വക്കിൽ നിൽക്കുമ്പോൾ ആയിരുന്നു സൗദിയിൽ വച്ച് തന്നെ ആ രാജി പ്രഖ്യാപനം നടന്നത്.
ഹിസ്ബുള്ളയേയും ഇറാനേയും ലക്ഷ്യം വച്ചായിരുന്നു രാജി പ്രഖ്യാപിച്ച് സാദ് ഹരീരി നടത്തിയ പ്രതികരണങ്ങൾ. അതിന് തക്കതായ മറുപടി ഹിസ്ബുളളയും ഇറാനും നൽകുകയും ചെയ്തു.
ലബനൺ സൗദിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് എന്നാണ് ഇപ്പോൾ സൗദി അറേബ്യ ഉയർത്തിയിരിക്കുന്ന ആരോപണം. തങ്ങളുടെ പൗരൻമാരോട് ലബനൺ വിടാൻ ബഹ്റൈൻ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.ഇറാന്റെ റോക്കറ്റ് ആക്രമണത്തെ യുദ്ധ പ്രഖ്യാപനമായി കരുതി ഇറാനെതിരെ തിരിച്ചടിക്കാന്‍ സൗദി കോപ്പ് കൂട്ടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രാജകുമാരന് നേരെയുള്ള ഈ ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്. ഇതോടെ സൗദിയും ഇറാനും തമ്മിലുള്ള യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിലായിരിക്കുകയാണ് ലോകം.
യെമനിലെ ഹൂതി വിമതര്‍ക്ക് റോക്കറ്റും മറ്റ് ഉപകരണങ്ങളും പ്രദാനം ചെയ്തുവെന്ന ആരോപണം ഉന്നയിച്ചാണ് സല്‍മാന്‍ സൗദിയെ ഇറാനെതിരെയുള്ള യുദ്ധത്തിനായി സജ്ജമാക്കിയിരിക്കുന്നത്. ഇതൊരു എടുത്ത് ചാട്ടമാണെന്നും ഇതിന് പുറകില്‍ ട്രംപിന്റെ കരങ്ങളാണെന്നും ചിലര്‍ മുന്നറിയിപ്പേകാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സൗദിയിലെയും യുഎഇയിലെയും വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നേരെ കടുത്ത ഭീഷണി ഉയര്‍ത്തി ഹൂതി വിമതര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. തല്‍ഫലമായി സൗദി യെമനുമായി പങ്കിടുന്ന കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ മുന്‍കരുതലായി അടയ്ക്കുകയും ചെയ്തിരുന്നു.
സുന്നികള്‍ ഭരിക്കുന്ന സൗദിയും ഷിയകള്‍ ഭരിക്കുന്ന ഇറാനും തമ്മിലുള്ള വളരെക്കാലമായി മിഡില്‍ ഈസ്റ്റില്‍ യുദ്ധ ഭീഷണി നിലനില്‍ക്കുന്നുണ്ട്. യെമന്‍ പ്രശ്‌നത്തിന് പുറമെ ഇതിന് മുമ്പ് സിറിയ മുതല്‍ ഖത്തര്‍, ലെബനണ്‍ പ്രദേശങ്ങളിലെ പ്രശ്‌നങ്ങളില്‍ വരെ ഇറാനും സൗദിയും വ്യത്യസ്ത നിലപാടുകളുമായി കൊമ്പ് കോര്‍ത്തിട്ടുണ്ട്. ശനിയാഴ്ച ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ സൗദിയിലെ റിയാദിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ റോക്കറ്റ് അയക്കുകയും അത്‌ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ സൗദി വിദഗ്ധമായി തകര്‍ത്തെറിയുകയും ചെയ്തതാണ് ഇപ്പോള്‍ യുദ്ധ സാധ്യത മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്.
യെമനില്‍ നിന്നും പറന്നുയര്‍ന്നിരുന്നു രണ്ട് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് വിമാനങ്ങള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനകള്‍ തടഞ്ഞുവെന്ന് യുഎന്‍ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. ഹൂതി വിമതര്‍ക്ക് ഇറാന്‍ മിസൈലുകളും മറ്റ് ആയുധങ്ങളും നല്‍കുന്നത് ഇറാന്‍ നടത്തുന്ന നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് തുല്യമാണെന്നാണ് സല്‍മാന്‍ ആരോപിക്കുന്നത്. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സനുമായി ടെലിഫോണില്‍ സംസാരിക്കവെയാണ് സല്‍മാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് സൗദിപ്രസ് ഏജന്‍സി വ്യക്തമാക്കുന്നു.പശ്ചിമേഷ്യയിലെ ഒരു ചെറിയ രാജ്യം മാത്രമാണ് ലബനൺ. കടുത്ത ആഭ്യന്തര പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടയ്ക്കായിരുന്നു പ്രധാനമന്ത്രി സാദ് ഹരീരിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. അതും സൗദി അറേബ്യയിൽ വച്ച്.സാദ് ഹരീരിയുടെ രാജിക്ക് പിന്നില് സൗദി അറേബ്യ ആണ് എന്ന ആരോപണം ആണ് ഹിസ്ബുള്ളയും ഇറാനും ഉന്നയിച്ചത്. സൗദിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഹരീരി രാജി വക്കുകയായിരുന്നു എന്ന ആരോപണവും അവർ ഉയർത്തിയിരുന്നു. ഇത് കൂടുതൽ വിവാദങ്ങൾക്ക് വഴിവച്ചു.
സൗദിയോട് യുദ്ധ പ്രഖ്യാപനം നടത്തി എന്ന രീതിിൽ തന്നെ ആയിരിക്കും ഇനി ലബനൺ സർക്കാരിനോട് പ്രതികരിക്കുക എന്നാണ് സൗദിയുടെ ഗൾഫ് അഫയേഴ്സ് മന്ത്രി തമെർ അൽ സബാൻ വ്യക്തമാക്കിയിട്ടുള്ളത്. മേഖല യുദ്ധാന്തരീക്ഷത്തിലേക്ക് നീങ്ങുന്നു എന്ന സൂചന തന്നെയാണ് സൗദി നൽകുന്നത്.
ഹിസ്ബുള്ളയെ നിയന്ത്രിക്കുന്നതിൽ ഹരീരി സർക്കാർ പരാജയപ്പെട്ടു എന്ന ആക്ഷേപവും സൗദി ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ലബനണിലെ ഗുഹകളിലേക്ക് ഹിസ്ബുള്ളയെ ഓടിക്കും എന്ന മുന്നറിയിപ്പും ഉണ്ട്. ദക്ഷിണ ലബനണിൽ ആണ് ഷിയ വിഭാഗക്കാർക്ക് ഭൂരിപക്ഷം ഉള്ളത്.സൗദി അറേബ്യയ്ക്ക് ഹിസ്ബുള്ളയോടുള്ള വിദ്വേഷത്തിന് കാരണം പലതാണ്. സുന്നി-ഷിയ പ്രശ്നം തന്നെ ആണ് അതിൽ പ്രധാനം. ഇറാനുമായുള്ള ഹിസ്ബുളളയുടെ ബന്ധമാണ് മറ്റൊന്ന്.സിറിയയിൽ അസദ് ഭരണകൂടത്തിനെചിരെ പോരാടുന്നവർക്ക് ആളും അർത്ഥവും നൽകി സഹായിച്ചിരുന്നത് സൗദി അറേബ്യ ആയിരുന്നു. എന്നാൽ അയൽ രാജ്യത്തെ സർക്കാരിനെ സംരക്ഷിക്കുന്ന പോരാട്ടമായിരുന്നു ഹിസ്ബുള്ള ചെയ്തിരുന്നത്. ഇറാന്റെ പിന്തുണയോടെ ആയിരുന്നു ഇത്.
ഹിസ്ബുള്ളയെ തകർക്കാൻ സൗദി ഏതെങ്കിലും രീതിയിലുള്ള സൈനിക നടപടി ലബനണിൽ നടത്തുമോ എന്ന് വ്യക്തമല്ല. എന്നാൽ ഹിസ്ബുള്ളയ്ക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണത്തേയും നോക്കി നിൽക്കാൻ ഇറാൻ തയ്യാറാവില്ല. കടുത്ത സംഘർഷങ്ങൾക്ക് തന്നെ ഇത് വഴിവച്ചേക്കാം.
കടുത്ത സാമ്പത്തിക പരാധീനതയിലാണ് ലബനൺ. പഴയ ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ജനങ്ങളിൽ നാലിൽ ഒന്ന് സിറിയയിൽ നിന്നുള്ള അഭയാർത്ഥികളും ആണ്.