സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിയാർജ്ജിച്ച് ചുഴലിക്കാറ്റായി പരിണമിച്ചു. ഇതോടെ സംസ്ഥാനത്ത് ശ്ക്തിയായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
‘യാസ്’ ചുഴലിക്കാറ്റായി ബംഗാൾ ഒഡീഷ തീരം വഴി ചുഴലിക്കാറ്റായി കരയിലെത്തിയ ന്യൂനമർദ്ദം, ഇന്ന് ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തിയായ മഴയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ വടക്കൻ കേരളത്തിലും മഴ പെയ്യാൻ സാധ്യതയുണ്ട്.ശ്ക്തിയായ മഴയുടെ സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ജില്ലകളിലായി യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.