കേരളത്തില്‍ നിന്ന് ഇനിയുണ്ടാകുന്ന ഒഴിവില്‍ കാരാട്ട് രാജ്യസഭയിലേക്ക്

കൊച്ചി:ബംഗാള്‍ സഖാക്കളുടെയും വി.എസിന്റെയും കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുളള മതേതര, ജനാധിപത്യ, പുരോഗമന ചിന്തകരുടെയും ആവശ്യം നിരാകരിക്കപ്പെട്ടുകൊണ്ട് സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് പോകേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചെന്നും അതിന് കേന്ദ്രകമ്മിറ്റി പറയുന്ന കാരണങ്ങള്‍ പലതാണെന്നും   രാഷ്ട്രീയ നിരീഷകൻ അഡ്വ. ജയശങ്കർ   ഫേസ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.പാർട്ടി  ജനറല്‍ സെക്രട്ടറി എന്നത് മുഴുവന്‍സമയ ജോലിയാണെന്നും അതിനിടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു സമയം കിട്ടില്ലെന്നാണ് ഒരു ന്യായം. മുമ്പ് ഒരു ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ഓശാരം വാങ്ങുന്നത് മോശമാണെന്നും അവര്‍ പറയുന്നു.

യെച്ചൂരി അനിവാര്യനല്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുത്തു തോല്പിക്കാന്‍ രാജ്യസഭയില്‍ രാകേഷും ലോക്‌സഭയില്‍ ശ്രീമതി ടീച്ചറുമുണ്ട്, രണ്ടു തവണയിലധികം ആര്‍ക്കും പാര്‍ട്ടി രാജ്യസഭാംഗത്വം നല്‍കാറില്ല തുടങ്ങിയ കാരണങ്ങളാണ് അവര്‍ ബോധിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘എന്നാല്‍ വര്‍ഗ്ഗശത്രുക്കളും മാധ്യമ സിന്‍ഡിക്കേറ്റുകാരും പ്രചരിപ്പിക്കുന്ന നുണ മറ്റൊന്നാണ്. കാരാട്ടിനും കൂട്ടര്‍ക്കും യെച്ചൂരിയെ കണ്ടുകൂടാ. ഇയാള്‍ ഇനിയും അങ്ങനെ ഷൈന്‍ ചെയ്യണ്ടാ എന്ന് അവര്‍ തീരുമാനിച്ചു പോലും’ എന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

കേരളത്തില്‍ നിന്ന് ഇനിയുണ്ടാകുന്ന ഒഴിവില്‍ കാരാട്ട് രാജ്യസഭയിലേക്കു പോകാന്‍ സാധ്യത കാണുന്നെന്നും അതോടെ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ നിലംപരിശാകുമെന്നും ജയശങ്കര്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബംഗാള്‍ സഖാക്കളുടെയും വിഎസിന്റെയും കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെയുളള മതേതര, ജനാധിപത്യ, പുരോഗമന ചിന്തകരുടെയും ആവശ്യം നിരാകരിക്കപ്പെട്ടു. സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് പോകേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചു.
പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും പറയുന്ന കാരണങ്ങള്‍ പലതാണ്.

1, പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്നത് മുഴുവന്‍സമയ ജോലിയാണ്. അതിനിടെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനു സമയം കിട്ടില്ല.

2, മുമ്പ് ഒരു ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടില്ല.

3, കോണ്‍ഗ്രസിന്റെ ഓശാരം വാങ്ങുന്നത് മോശമാണ്. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല.

4, യെച്ചൂരി അനിവാര്യനല്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുത്തു തോല്പിക്കാന്‍ രാജ്യസഭയില്‍ രാകേഷും ലോക്‌സഭയില്‍ ശ്രീമതി ടീച്ചറുമുണ്ട്.

5, യെച്ചൂരി സഖാവിനു മടുത്തു. ഇനി മത്സരിക്കാന്‍ താല്പര്യമില്ല.

6, രണ്ടു തവണയിലധികം ആര്‍ക്കും പാര്‍ട്ടി രാജ്യസഭാംഗത്വം നല്‍കാറില്ല.

വര്‍ഗ്ഗശത്രുക്കളും മാധ്യമ സിന്‍ഡിക്കേറ്റുകാരും പ്രചരിപ്പിക്കുന്ന നുണ മറ്റൊന്നാണ്: കാരാട്ടിനും കൂട്ടര്‍ക്കും യെച്ചൂരിയെ കണ്ടുകൂടാ. ഇയാള്‍ ഇനിയും അങ്ങനെ ഷൈന്‍ ചെയ്യണ്ടാ എന്ന് അവര്‍ തീരുമാനിച്ചു പോലും.

കേരളത്തില്‍ നിന്ന് ഇനിയുണ്ടാകുന്ന ഒഴിവില്‍ കാരാട്ട് രാജ്യസഭയിലേക്കു പോകാന്‍ സാധ്യത കാണുന്നു. അതോടെ സാമ്രാജ്യത്വ ഫാസിസ്റ്റ് ശക്തികള്‍ നിലംപരിശാകും.

Top