തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകാനാണ് സാധ്യത. 24മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 11സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യും. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വയനാടും ഇടുക്കിയിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയില്‍ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്തു രൂപം കൊണ്ട ന്യൂനമര്‍ദം ഛത്തീസ്ഗഡ് ഭാഗത്തേയ്ക്കു നീങ്ങുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴയ്ക്കിടയാക്കുന്നതെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം വ്യക്തമാക്കി. അതേസമയം ഞായറാഴ്ച രാത്രി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴപെയ്തു.