മോക്ഷം ലഭിക്കണം എങ്കില്‍ താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണം: അധ്യാപകന്റെ ഞെട്ടിക്കുന്ന നിര്‍ദേശം

മുംബൈ :മോക്ഷം ലഭിക്കണം എങ്കില്‍ താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് അധ്യാപകന്റെ
ആവശ്യം .യോഗ പഠിക്കാന്‍ എത്തിയ യുവതിയോട് മോശമായി പെരുമാറിയ യോഗഗുരു അറസ്റ്റില്‍. മുംബൈയി സേരിയില്‍ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട് (57) എന്ന ഗുരുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനം വഷങ്ങളായി ഇയാള്‍ ഇവിടെ യോഗ ക്ലാസ് നടത്തി വരുന്നു. ഞായറാഴ്ചകളിലാണ് ഇയാള്‍ ക്ലാസ് നടത്തുന്നത്. മോക്ഷം ലഭിക്കണം എങ്കില്‍ യോഗഗുരു എന്ന നിലയില്‍ താനുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടണം എന്നു പറഞ്ഞാണ് ഇയാള്‍ ലൈംഗീക ബന്ധത്തിന് മുതിര്‍ന്നത് എന്ന പരാതിക്കാരി പറയുന്നു.പരാതിക്കാരിയുടെ ഭര്‍ത്താവും ഇവിടെ തന്നെ യോഗ പഠിക്കാന്‍ എത്തിരുന്നു എന്നും പറയുന്നു. മുമ്പും ഇത്തരത്തില്‍ ഇയാള്‍ക്കെതിരെ പരാതിയുമായി സ്ത്രീകള്‍ വന്നിട്ടുണ്ട്. യുവതി പോലീസില്‍ പരാതിപ്പെട്ടത്തിനു പിന്നാലെ മൂന്നു നാലു സ്ത്രീകള്‍ കൂടി ഇതേ പരാതിയുമാവയി രംഗത്ത് വന്നിട്ടുണ്ടെന്നു പറയുന്നു.

Top