ദ കേരള സ്റ്റോറി’ സിനിമയ്ക്ക് നികുതി ഒഴിവാക്കി ഉത്തര്‍ പ്രദേശ്.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മറ്റു മന്ത്രിമാര്‍ക്കൊപ്പം സിനിമ കാണും

ലഖ്‌നൗ: വിവാദമായ ‘ദ കേരള സ്റ്റോറി’ സിനിമയ്ക്ക് ഉത്തർ പ്രദേശില്‍ നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം. മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്കൊപ്പം സിനിമ കാണുമെന്നും റിപ്പോർട്ട് . മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ക്കൊപ്പ്ം സിനിമ കാണുമെന്നാണ് വിവരം.

മധ്യപ്രദേശ് സര്‍ക്കാരും നേരത്തെ ചിത്രം നികുതി രഹിതമാക്കിയിരുന്നു. ചിത്രം ലൗ ജിഹാദിന്റേയും മതപരിവര്‍ത്തനത്തിന്റേയും ഭീകരവാദത്തിന്റേയും ഗൂഢാലോചനയെ തുറന്നുകാട്ടുന്നുവെന്നും അതിന്റെ നികൃഷ്ടമായ മുഖം പുറത്തുക്കൊണ്ടുവരുന്നുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കലാപം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിനിമ നിരോധനം ഏർപ്പെടുത്തിയിരുന്നു. സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയതുമുതല്‍ രാജ്യത്തുടനീളം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സുദീപ് തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി മെയ് അഞ്ചാം തീയതിയാണ്പുറത്തിറങ്ങിയത്.

അതേസമയം കേരളത്തിലെ പല ജില്ലകളിലും പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയെങ്കിലും സിനിമ കണ്ടവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നുണ്ട്.ചില ട്വീറ്റുകള്‍ പോസിറ്റീവ് റിവ്യൂ നല്‍കുമ്പോള്‍ മറ്റുചിലര്‍ ഇതൊരു പ്രാപഗാന്‍ഡ സിനിമയാണെന്ന് അഭിപ്രായപ്പെട്ടു.

ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച തിയറ്ററുകളില്‍ പ്രതിഷേധങ്ങളും ഉണ്ടായി. ഇന്ത്യ ഒട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രമാണിത്. ഷേണായ്‌സ് തിയേറ്ററില്‍ പ്രതിഷേധവുമായി നാഷണല്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞ് പോലീസ് സംരക്ഷണത്തില്‍ തന്നെ ഷോകള്‍ നടന്നു.കോഴിക്കോട് ക്രൗണ്‍ തിയേറ്ററിലും പ്രതിഷേധവുമായി എന്‍സിപിയുടെ യുവജനവിഭാഗം എത്തിയിരുന്നു.

Top