
പെരുമ്പാവൂര്‍: കുറുപ്പുംപടിയില്‍ റോഡരികിലെ മരത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പുംപടി സ്വദേശി ബാബു ആണ് മരിച്ചത്. കുറുപ്പുംപടി ആലുവ മൂന്നാര്‍ റോഡരികില്‍ ലോട്ടറി വില്പന നടത്തി വരികയായിരുന്നു ബാബു. ലോട്ടറി സ്റ്റാളിന് സമീപത്തുള്ള വൃക്ഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുറുപ്പുംപടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.