ലുലു ഗ്രൂപ്പ് മേധാവിയായ യൂസഫലിയെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുത്തത് അന്താരാഷ്ട്ര റിസര്‍ച്ച് ഏജന്‍സിയായ ഹുരൂണ്‍ ആണ്. ഗവേഷണത്തിന് ശേഷം ഏജന്‍സി പുതിയ പട്ടിക പുറത്തുവിട്ടു. അതിസമ്പന്നരായ എന്‍ആര്‍ഐക്കാരുടെ പട്ടിക നോക്കിയാലും യൂസഫലി മുന്നില്‍ തന്നെ. ഈ പട്ടികയില്‍ അദ്ദേഹം രണ്ടാം സ്ഥാനത്താണ്. ലക്ഷ്മി മിത്തലാണ് അതിസമ്പന്നനായ എന്‍ആര്‍ഐക്കാരന്‍. തൊട്ടുപിന്നില്‍ യൂസഫലി. 31900 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി. പ്രവാസി ഇന്ത്യക്കാരിലെ സമ്പന്നരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ 10 പേര്‍ ബ്രിട്ടനിലുള്ളവരാണ്. എട്ട് പേര്‍ അമേരിക്കയിലുള്ളവരും. 40 പേരുടെ പട്ടികയാണ് ഏജന്‍സി പുറത്തുവിട്ടത്. യുഎഇയില്‍ നിന്നുള്ള സമ്പന്നരുടെ പട്ടികയില്‍ 14 കോടിപതികളായ പ്രവാസി ഇന്ത്യക്കാരുണ്ട്. 88200 കോടിയാണ് ലക്ഷ്മി മിത്തലിന്റെ സമ്പാദ്യം. മലയാളിയായ സണ്ണി വര്‍ക്കിയുടെ പേരും പട്ടികയിലുണ്ട്. യുഎഇയിലുള്ള 14 ഇന്ത്യന്‍ സമ്പന്നരില്‍ അഞ്ച് പേര്‍ മലയാളികളാണെന്നതും ശ്രദ്ധേയമാണ്. ലക്ഷ്മി മിത്തലിന്റെ ആസ്തി 88200 കോടി രൂപയാണ്. സണ്ണി വര്‍ക്കിയുടേത് 17900 കോടി രൂപയും. ബിആര്‍ ഷെട്ടിയുടെ സമ്പാദ്യം 17300 കോടി രൂപയാണ്. രവി പിള്ളയുടെത് 13600 കോടി രൂപ. ഷംസീര്‍ വയലിന് 11100 കോടി രൂപയുടെ ആസ്തിയുണ്ട്. ആസാദ് മൂപ്പന് 7100 കോടിയുടെ ആസ്തിയാണുള്ളത്.